തിരുവനന്തപുരം : എകെജി സെന്റർ ആക്രമണ കേസിൽ നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാതെ പോലീസ്. മൊബൈൽ ടവറും സിസിടിവിയും കേന്ദ്രികരിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താനായിട്ടില്ല. നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തിൽ പുരോഗതി ഇല്ലാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. കമ്മീഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ, അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിൽ മുതിർന്ന ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.