തിരുവനന്തപുരം : കേരളത്തിലെ ഒരു സ്കൂളിലും ടി സി നിർബന്ധിച്ച് വാങ്ങാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വയനാട് വെള്ളമുണ്ട എയ്ഡഡ് സ്കൂളിലെ വഴിവിട്ട നീക്കങ്ങളെക്കുറിച്ചോ നിയമന നീക്കങ്ങളെ കുറിച്ചോ പരാതി കിട്ടിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.