കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ ആവിക്കൽതോടിൽ സ്ഥാപിക്കാൻ പോകുന്ന മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ തീവ്രവാദപ്രവർത്തനമാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സര്‍വകക്ഷിയോഗം പൂർണമായിട്ടും അംഗീകരിച്ചതിന് ശേഷമാണ് പ്രദേശത്ത് ഇത്തരത്തിൽ ഒരു പ്രതിഷേധം ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ആവിക്കൽതോട് പ്രദേശത്ത് സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കാത്തതുമായി പദ്ധതിയാണ്. സര്‍വകക്ഷിയോഗം പൂർണമായിട്ടും അംഗീകരിച്ചതിന് ശേഷം അവിടെ ഇങ്ങനെയുള്ള കുഴപ്പം ഉണ്ടാക്കണമെങ്കിൽ അതിന്റെ പിന്നിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൊണ്ടു മാത്രമേ സാധിക്കൂ. സമരത്തിന് പിന്നിൽ എസ്.ഡി.പി.ഐയും – ജമാഅത്ത് ഇസ്ലാമിയുമാണ് – മന്ത്രി നിയമസഭയിൽ ആരോപിച്ചു.