വീട്ടമ്മമാർ നേരിടുന്നൊരു പ്രശ്നമാണ്, ചോറ് വയ്ക്കാൻ അധിക സമയം വേണം, കറി വേഗം തയാറാക്കാം. കുക്കറിൽ വച്ചാൽ ശരിയാകുമോ? കുക്കർ കേടാകുമോ? ഇതൊക്കെ മാറുകയാണ്. കുക്കറിൽ മിനിറ്റുകൾ കൊണ്ട് നല്ല സൂപ്പർ ആയി ചോറ് തയാറാക്കാം.അതിനായി ആദ്യം അരി നന്നായി കഴുകി, അരിയുടെ മുകളിൽ നിൽക്കുന്ന പാകത്തിൽ വെള്ളം ഒഴിച്ച് കുക്കർ അടച്ചു വേകാൻ വയ്ക്കുക.
രണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ അണച്ചു കുക്കറിലെ എയർ പോകാൻ വയ്ക്കുക. ശേഷം തുറന്നു നോക്കുമ്പോൾ അരി പകുതി വെന്തിട്ടുണ്ടാകും. എന്നാൽ അടിയിൽ പിടിക്കാതെ വെള്ളം മുഴുവൻ വറ്റാതെ തന്നെ ഉണ്ടാകും.വീണ്ടും ചോറിന്റെ മുകളിൽ നിൽക്കുന്ന പാകത്തിന് വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിച്ചു, വീണ്ടും വേകാൻ വയ്ക്കുക. അടുത്ത് 4 വിസിൽ വരുമ്പോൾ തീ അണച്ചു തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം സാധാരണ പോലെ വാർത്ത് എടുക്കാം.കഞ്ഞി വെള്ളവും കിട്ടും അരി കുഴഞ്ഞു പോകാതെ ലഭിക്കുകയും ചെയ്യും. ഈ രീതിയിൽ ചോറ് വേവിക്കാൻ 20 മിനിറ്റ് മാത്രം മതി.