തിരുവനന്തപുരം : മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് മുൻ എംഎൽഎ പി.സി.ജോർജിനെതിരെ കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. തൈക്കാട് ഗെസ്റ്റ് ഹൗസിനു മുന്നിലായിരുന്നു ജോർജിന്റെ വിവാദ പരാമർശം.