കൊല്ലം: തൊട്ടിലിൽ ഉറക്കാൻ കിടത്തിയ രണ്ടു വയസുകാരി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ മകൾ ഫാത്തിമ ആണ് മരിച്ചത്. വീട്ടിൽ തൊട്ടിലിൽ ഉറക്കിക്കിടത്തിയതായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.