തിരുവനന്തപുരം : ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന നിയമസഭ ഇന്ന് വെറും 8 മിനിറ്റ് മാത്രമാണ് ചേര്‍ന്നത്. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ അംബേദ്കറുടെ ചിത്രവുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിന്‍റെ ദൃശ്യങ്ങള്‍ സഭ ടിവിയില്‍ കാണിച്ചില്ല. മാത്രമല്ല നടപടിക്രമങ്ങള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
സ്പീക്കറുടെ നടപടി അസാധാരണമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ ഓഫീസ് വിശദകരണവുമായി രംഗത്ത് വന്നത്.ചോദ്യോത്തര വേളയിലെ ബഹളം മൂലം സഭ നടപടി ഉപേക്ഷിച്ച കീഴ്വഴക്കം ഉണ്ടെന്നു സ്പീക്കരുടെ ഓഫീസ് വ്യക്തമാക്കി. 2001 ഒക്ടോബറിൽ അഞ്ച് ദിവസവും 2013 ജൂൺ 18നും സമാന സാഹചര്യം ഉണ്ടായെന്നും നിയമസഭ സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.