• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലിയിലെ എംഎൽഎമാർക്ക് കോളടിച്ചു, ശമ്പള വർധന ബിൽ പാസാക്കി; വർധിക്കുന്നത് 66 ശതമാനം

by Web Desk 04 - News Kerala 24
July 6, 2022 : 10:46 pm
in India, News
Reading Time: 1 min read
0
A A
0
ദില്ലിയിലെ എംഎൽഎമാർക്ക് കോളടിച്ചു, ശമ്പള വർധന ബിൽ പാസാക്കി; വർധിക്കുന്നത് 66 ശതമാനം

ദില്ലി: 11 വർഷത്തിന് ശേഷം ദില്ലി നിയമസഭയിലെ എംഎൽഎമാരുടെ ശമ്പളം 66 ശതമാനം വർധിക്കുന്ന ബിൽ നിയമസഭ പാസാക്കി. തിങ്കളാഴ്ചയാണ് വർദ്ധനവ് സംബന്ധിച്ച ബില്ലുകൾ ദില്ലി നിയമസഭ പാസാക്കിയത്. മന്ത്രിമാർ, എംഎൽഎമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം വർധിപ്പിക്കാൻ അഞ്ച് ബില്ലുകൾ അവതരിപ്പിച്ചു.

ബില്ലുകൾ ഇനി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കും. മന്ത്രിമാർ, എം‌എൽ‌എമാർ, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുമെന്ന് നിയമമന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു. എംഎൽഎമാരുടെ ശമ്പളവും അലവൻസും നിലവിലെ സാഹചര്യത്തിൽ വർധിപ്പിക്കുന്നത് നല്ലതാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ശമ്പളം നല്ല രീതിയിൽ നൽകുന്നതിനാൽ എംഎൽഎമാർക്ക് തങ്ങളുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എംഎൽഎമാർക്ക് പ്രതിമാസം 12,000 രൂപ ശമ്പളം ലഭിച്ചാൽ അവർ സത്യസന്ധമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാമോ. കഴിവുള്ളവരെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ പ്രതിഫലം മികച്ചതാകണം. കോർപ്പറേറ്റുകൾക്ക് ശമ്പളം കൊണ്ടാണ് കഴിവുള്ള ആളുകളെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1993 മുതൽ 2011 വരെ ദില്ലി എംഎൽഎമാരുടെ ശമ്പളവും അലവൻസും മൂന്നര വർഷത്തിലൊരിക്കൽ ശരാശരി അഞ്ച് മടങ്ങ് വർധിപ്പിച്ചതായി ചർച്ചയ്ക്കിടെ സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു.

ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ രാംവീർ സിങ് ബിധുരിയും ശമ്പള വർധനയെ പിന്തുണച്ചു. നിരവധി എം‌എൽ‌എമാർ പലിശ രഹിത വാഹന വായ്പകളും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു. നിലവിൽ ദില്ലിയിലെ ഒരു നിയമസഭാംഗത്തിന് ശമ്പളമായും അലവൻസുകളുമായും പ്രതിമാസം 54,000 രൂപയാണ് ലഭിക്കുന്നത്. വർധന പ്രകാരം 90,000 രൂപയായി ഉയരും. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു എംഎൽഎ നിലവിൽ 12,000 രൂപയാണ് പ്രതിമാസ ശമ്പളം. ബില്ലുകൾ രാഷ്ട്രപതി അംഗീകരിച്ചാൽ 30,000 രൂപയായി ഉയരും. നിയോജക മണ്ഡലം അലവൻസ് 18,000 രൂപയിൽ നിന്ന് 25,000 രൂപയായും ഗതാഗത അലവൻസ് 6,000 രൂപയിൽ നിന്ന് 10,000 രൂപയായും ഉയർത്തും.

ടെലിഫോൺ അലവൻസ് 2,000 വർധിപ്പിച്ച് 10,000 രൂപയാകും. സെക്രട്ടേറിയൽ അലവൻസ് 10,000 രൂപയിൽ നിന്ന് 15,000 രൂപയായും വർധിപ്പിക്കും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ പ്രതിമാസ ശമ്പളം നിലവിലെ 20,000 രൂപയിൽ നിന്ന് 60,000 രൂപയായി ഉയർത്തും.

നിയോജക മണ്ഡലം അലവൻസ് നിലവിലുള്ള 18,000 രൂപയിൽ നിന്ന് 30,000 രൂപയായും സപ്ച്വറി അലവൻസ് നിലവിലുള്ള 4,000 രൂപയിൽ നിന്ന് 10,000 രൂപയായും സെക്രട്ടേറിയറ്റ് സഹായ അലവൻസ് 25,000 രൂപയായും പ്രതിദിന അലവൻസ് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും ഉയർത്തും. മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ മൊത്തത്തിലുള്ള ശമ്പളവും അലവൻസുകളും നിലവിലെ പ്രതിമാസം 72,000 രൂപയിൽ നിന്ന് 1.70 ലക്ഷം രൂപയായി ഉയർത്തും. കൂടാതെ, കുടുംബത്തോടൊപ്പമുള്ള വാർഷിക യാത്രയ്ക്ക് നേരത്തെ 50,000 രൂപയുണ്ടായിരുന്നത് ഒരു ലക്ഷം രൂപ വരെയാക്കി. പ്രതിമാസം 20,000 രൂപയുടെ സൗജന്യ താമസസൗകര്യം, ഗതാഗത അലവൻസായി പ്രതിമാസം 10,000 രൂപ‌യാക്കി. സൗജന്യ വൈദ്യചികിത്സയും നൽകും.

മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങളുടെ ശമ്പളവും അലവൻസുകളും ഉദ്ധരിച്ച് ചില എം‌എൽ‌എമാർ രാജ്യത്തെ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള നിയമസഭാ സാമാജികരാണെന്ന് ദില്ലിയിലാണെന്ന് പറഞ്ഞു. 2015-ൽ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്രം തിരിച്ചയച്ചിരുന്നു. പിന്നീ‌ട് എം‌എൽ‌എമാരുടെ ശമ്പളവും അലവൻസുകളും പരിഷ്‌കരിക്കുന്നതിനുള്ള നിയമനിർമ്മാണ നിർദ്ദേശങ്ങൾ ദില്ലി നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) മെയ് മാസത്തിൽ ദില്ലി സർക്കാരിന് മുൻകൂർ അനുമതി നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യസഭാ പ്രവേശനത്തിന് മുമ്പെ റെയില്‍വെ ജോലിയില്‍ നിന്ന് സ്വയം വിരമിച്ച് ഉഷ

Next Post

നറുക്കെടുപ്പിൽ മലയാളി ഐ.ടി എൻജിനീയർക്ക്​ 21.5 കോടി സമ്മാനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നറുക്കെടുപ്പിൽ മലയാളി ഐ.ടി എൻജിനീയർക്ക്​ 21.5 കോടി സമ്മാനം

നറുക്കെടുപ്പിൽ മലയാളി ഐ.ടി എൻജിനീയർക്ക്​ 21.5 കോടി സമ്മാനം

പെരുന്നാൾ ദിനത്തിൽ പരീക്ഷ; വിവാദമായപ്പോൾ മാറ്റി

പെരുന്നാൾ ദിനത്തിൽ പരീക്ഷ; വിവാദമായപ്പോൾ മാറ്റി

സജി ചെറിയാൻ രാജി വയ്ക്കില്ല,തൽക്കാലം രാജി വേണ്ടെന്ന് പാർട്ടിയിൽ ധാരണ

സജി ചെറിയാന്റെ രാജി : വിവാദം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

ഇടുക്കിയിലെ മോഷ്ടാവിന്റെ മരണം കഴുത്ത് ഞെരുങ്ങി, സംഭവം വീട്ടുടമസ്ഥന്റെ പിടികൂടാനുള്ള ശ്രമത്തിനിടെ

ഇടുക്കിയിലെ മോഷ്ടാവിന്റെ മരണം കഴുത്ത് ഞെരുങ്ങി, സംഭവം വീട്ടുടമസ്ഥന്റെ പിടികൂടാനുള്ള ശ്രമത്തിനിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021