തിരുവനന്തപുരം : ഭരണഘടനക്കെതിരായ പ്രസംഗം വിവാദമായതോടെ മന്ത്രി സ്ഥാനം രാജിവച്ച സജി ചെറിയാന് ചെങ്ങന്നൂരില്‍ ഇന്ന് വൈകിട്ട് നല്‍കാനിരുന്ന സ്വീകരണ ചടങ്ങ് ഒഴിവാക്കി. വൈകിട്ട് 4ന് കാഞ്ഞിരത്തു മൂടിൽ നിന്ന് ആനയിച്ച് കൊണ്ടുവരാനായിരുന്നു തീരുമാനം. 4.30ന് ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ സ്വീകരണ സമ്മേളനവും തീരുമാനിച്ചിരുന്നു.സ്വീകരണ തീരുമാനം വർത്തയായതോടെ പരിപാടി ഉപേക്ഷിച്ചെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു.