ഭോപ്പാൽ : മധ്യപ്രദേശിലെ രത്ലാമിൽ ഗൂഗിൾ മാപ്പിൽ ക്ഷേത്രത്തിന്റെ പേര് പള്ളി എന്നാക്കിതിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. രത്ലാമിലെ അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പേരാണ് മാറ്റിയതെന്നും പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തന്നും സ്ഥലം എസ്പി സുനിൽ പട്ടിദാർ പറഞ്ഞു. 295 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. അംബേമാതാ ക്ഷേത്രത്തിന്റെ പേര് കഹ്കാഷ പള്ളി എന്നാക്കി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.