• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ ഏത് ഞരമ്പ് മുറിച്ചാല്‍ പെട്ടെന്ന് മരിക്കും ‘ ; കണ്ടത് 50-ഓളം വീഡിയോകള്‍ ; നിഥിന കൊലക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു

by Web Desk 01 - News Kerala 24
December 27, 2021 : 3:52 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ ഏത് ഞരമ്പ് മുറിച്ചാല്‍ പെട്ടെന്ന് മരിക്കും ‘  ;  കണ്ടത് 50-ഓളം വീഡിയോകള്‍  ;  നിഥിന കൊലക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു

പാലാ : പാലാ സെന്റ് തോമസ് കോളേജ് കാമ്പസിൽ വിദ്യാർഥിനിയെ കഴുത്തറത്തുകൊന്ന കേസിൽ പോലീസ് പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനിയായിരുന്ന നിഥിനാമോൾ (22) പരീക്ഷകഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സഹപാഠിയും സുഹൃത്തുമായിരുന്ന അഭിഷേക് ബൈജു (20) കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. നിഥിനാമോൾ മറ്റൊരാളുമായി അടുക്കുന്നുവെന്ന സംശയമാണ് കൃത്യംചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

പ്രതി അഭിഷേക് സംശയിക്കുന്ന ആളുൾപ്പെടെ 80 സാക്ഷികളാണ് ഈ കേസിലുള്ളത്. ഫൊറൻസിക് വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ 48 രേഖകളും അനുബന്ധമായി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ക്രൂരകൃത്യത്തിന് ഒരാഴ്ചമുമ്പുതന്നെ പെട്ടെന്ന് ഒരാളെ കൊലപ്പെടുത്തുന്നവിധം ഉൾപ്പെടെയുള്ള കാര്യങ്ങൾ യുട്യൂബിലും ഗൂഗിളിലുമൊക്കെ സേർച്ചുചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഏത് ഞരമ്പ് മുറിച്ചാൽ പെട്ടെന്ന് മരണം സംഭവിക്കുമെന്നും പ്രതി മനസ്സിലാക്കിയിരുന്നു. കൃത്യം നിർവഹിക്കുന്നതിന് മുന്നോടിയായി ഇത്തരത്തിലുള്ള 50ൽപരം വീഡിയോകൾ പ്രതി കണ്ടിരുന്നു. ചെന്നൈയിൽ നടന്ന ഒരു പ്രണയക്കൊലയുടെ വിശദാംശങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ വന്നത് പലതവണ അഭിഷേക് ബൈജു കണ്ടു. കൃത്യം നിർവഹിക്കാൻ പുതിയ ബ്ലേഡും മറ്റും വാങ്ങിയതായി കുറ്റപത്രം വ്യക്തമാക്കുന്നു.

പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ മേൽനോട്ടത്തിൽ പാലാ സി.ഐ. കെ.പി.ടോംസൺ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവം നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ തന്നെ കൊലപാതകത്തിലേക്ക് നയിച്ച മുഴുവൻ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ മനസ്സിലാക്കി. തെളിവെടുപ്പിനു ശേഷം ആദ്യം റിമാൻഡുചെയ്ത പ്രതിയെ വീണ്ടും കസ്റ്റഡിയിൽവാങ്ങി നിർണായക തെളിവുകൾകൂടി പോലീസ് ശേഖരിച്ചു. എസ്.ഐ. എം.ഡി.അഭിലാഷ്, എ.എസ്.ഐ. ഷാജിമോൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അനുവദിച്ചിരിക്കുന്നതിന് ആറുദിവസം മുമ്പേയാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ കെ.ബിന്ദുവിന്റെ മകളാണ് നിഥിനാമോൾ. സംഭവത്തിൽ സഹപാഠി കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയ്ക്കൽ അഭിഷേക് ബൈജുവിനെ കോളേജിലെ ജീവനക്കാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. മൂന്നാംവർഷ ബി.വോക് ഫുഡ് പ്രോസസിങ് ടെക്നോളജി വിദ്യാർഥികളായിരുന്നു ഇരുവരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുറഞ്ഞ ചെലവിൽ കാണാം കണ്ണൂരും കാസർകോടും ; പാക്കേജുകൾ ഒരുങ്ങുന്നു

Next Post

അണ്ടര്‍ 19 ഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അണ്ടര്‍ 19 ഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് മികച്ച സ്‌കോര്‍

സാബു സര്‍ക്കാര്‍ വിരോധം പ്രകടിപ്പിക്കുന്നു  ;  രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകും

സാബു സര്‍ക്കാര്‍ വിരോധം പ്രകടിപ്പിക്കുന്നു ; രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകും

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

ഒമിക്രോണ്‍ വ്യാപനം ;  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരുമാനം പിന്നീട്

ഒമിക്രോണ്‍ വ്യാപനം ; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരുമാനം പിന്നീട്

ടൈഗറും ജീവിച്ചിരിപ്പുണ്ട് , പാമ്പും ജീവിച്ചിരിപ്പുണ്ട് ; പാമ്പ് കടിയേറ്റതിനെ കുറിച്ച് സല്‍മാന്‍ ഖാന്‍

ടൈഗറും ജീവിച്ചിരിപ്പുണ്ട് , പാമ്പും ജീവിച്ചിരിപ്പുണ്ട് ; പാമ്പ് കടിയേറ്റതിനെ കുറിച്ച് സല്‍മാന്‍ ഖാന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021