തിരുവനന്തപുരം: എ ഐ സി സി തീരുമാനപ്രകാരം കേരളത്തിലും നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരം സംഘടിപ്പിക്കാൻ കെ പി സി സി തീരുമാനം. കെ പി സി സി ചിന്തന്‍ ശിബിരം കോഴിക്കോട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 23നും 24നുമായിട്ടാകും ചിന്തന്‍ ശിബിരം നടക്കുകയെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍, എം പിമാര്‍, എം എല്‍ എമാര്‍, എ ഐ സി സി അംഗങ്ങള്‍, പോഷക സംഘടനകളുടെ സംസ്ഥാന അധ്യക്ഷന്മാര് – ദേശീയ ഭാരവാഹികള്‍,ക്ഷണിക്കപ്പെട്ട അംഗങ്ങള്‍ എന്നിവരായിക്കും ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക.