• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പീഡിപ്പിച്ചെന്ന പരാതി ലഭിച്ചില്ല , ഉണ്ടെങ്കില്‍ ഇനിയും പരാതി നല്‍കാം ; ഒപ്പം നിൽക്കും: ഷാഫി

by Web Desk 04 - News Kerala 24
July 8, 2022 : 8:23 pm
in Kerala, News
Reading Time: 1 min read
0
A A
0
പീഡിപ്പിച്ചെന്ന പരാതി ലഭിച്ചില്ല , ഉണ്ടെങ്കില്‍ ഇനിയും പരാതി നല്‍കാം ; ഒപ്പം നിൽക്കും: ഷാഫി

തൃശൂർ : ചിന്തന്‍ ശിബിരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പീഡനശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎൽഎ വ്യക്തമാക്കി. സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിനു നല്‍കിയ പരാതിയിലും പീഡന പരാമര്‍ശമില്ല. ഇക്കാര്യത്തിൽ എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണെന്നും ഷാഫി വ്യക്തമാക്കി.

പീഡനശ്രമത്തെക്കുറിച്ച് പരാതി ഉയർന്നിട്ടും യൂത്ത് കോൺഗ്രസ് അതു മറച്ചുവയ്ക്കാൻ ശ്രമിച്ചതായി വ്യാപക ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ളവർ വിശദീകരണവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

‘‘ആ പെൺകുട്ടി അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്. പീഡന പരാതിയുണ്ടെങ്കില്‍ തീർച്ചയായും പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്’’– ഷാഫി പറമ്പിൽ പറഞ്ഞു.

‘‘ആ പെണ്‍കുട്ടിയോട് ഞാന്‍ പോലും നേരിട്ടു സംസാരിച്ചില്ല. അങ്ങനെ പോലും ഒരു സംശയം ഉണ്ടാകരുത്. സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തോന്നലും പാടില്ല. പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇനിയും ഇങ്ങനെ പ്രചാരണം നടത്തരുത്. യൂത്ത് കോണ്‍ഗ്രസിനെ സ്ത്രീസംരക്ഷണം പഠിപ്പിക്കുന്നത് ആരെന്നു നോക്കണം’’ – ഷാഫി പറഞ്ഞു.

‘‘യൂത്ത് കോൺഗ്രസ് പ്രവർത്തകയായ പരാതിക്കാരിക്ക് പൊലീസിനെയോ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള പാർട്ടി ഘടകങ്ങളെയോ സമീപിക്കണമെങ്കിൽ, അതിനെതിരെ യാതൊരുവിധ തടസവും സൃഷ്ടിക്കാൻ യൂത്ത് കോൺഗ്രസ് ശ്രമിക്കില്ല. യൂത്ത് കോണ്‍ഗ്രസിന് സ്വന്തമായി കോടതിയോ കമ്മിഷനുകളോ പൊലീസോ, സ്വന്തമായി അനുഭവിച്ചോ എന്ന നിലപാടോ ഇല്ലാത്തതുകൊണ്ട് ഇത്തരമൊരു പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതു നിയമപ്രകാരം തന്നെ പൊലീസിനു കൈമാറുമെന്ന ഉറപ്പ് കേരളത്തിലും ജനങ്ങൾക്കു നൽകുന്നു’ – ഷാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട്ടെ ചിന്തൻ ശിബിരത്തിനിടെ സംസ്ഥാന നിർവഹക സമിതിയംഗം വിവേക് നായർ വനിതാ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. അത്തരമൊരു സംഭവം നടന്നിട്ടില്ലന്നും ആരും പരാതി നൽകിയിട്ടില്ലന്നുമാണ് യൂത്ത് കോൺഗ്രസിന്റെ വാദം. യുവതിയെ സമ്മർദത്തിലാക്കി പരാതി പിൻവലിപ്പിക്കാനും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് വരുത്തിത്തീർക്കാനുമുള്ള നീക്കമാണെന്നാണ് ആക്ഷേപം.

പീഡന പരാതി പൊലീസിനു നൽകാതെ ഒത്തുതീർത്ത് പ്രതിയെ രക്ഷിക്കുന്നത് കോൺഗ്രസും യൂത്ത് കോൺഗ്രസും ഇതുവരെ സിപിഎമ്മിനെതിരെ ഉയർത്തിയ രാഷ്ട്രീയ ആരോപണങ്ങളിൽ നിന്നുള്ള മലക്കം മറിച്ചിലാണന്നും കുറ്റപ്പെടുത്തലുണ്ട്. മാത്രമല്ല, സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാവിലെ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചിന്തന്‍ ശിബിരം തീരുമാനിച്ച് കെപിസിസി ; ജൂലൈ 23, 24 കോഴിക്കോട്

Next Post

പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി ; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ -മന്ത്രി വീണാ ജോര്‍ജ്

മരുന്ന് ക്ഷാമം ഇല്ല ; ആവശ്യത്തിന് സ്റ്റോക്കുണ്ട് : ആരോഗ്യമന്ത്രി

എ.കെ.ജി സെന്‍റർ ആക്രമണം: സൂചനയെന്ന പല്ലവി ആവർത്തിച്ച്​ പൊലീസ്

എ.കെ.ജി സെന്‍റർ ആക്രമണം: സൂചനയെന്ന പല്ലവി ആവർത്തിച്ച്​ പൊലീസ്

വീട് കുത്തിത്തുറന്ന് മോഷണം: സ്‌പൈഡർ സുനിലും സഹായിയും പിടിയിൽ

വീട് കുത്തിത്തുറന്ന് മോഷണം: സ്‌പൈഡർ സുനിലും സഹായിയും പിടിയിൽ

സ്‌കൂൾ വിട്ട് വരുന്നതിനിടെ വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു

സ്‌കൂൾ വിട്ട് വരുന്നതിനിടെ വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021