തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി എഡിജിപി മനോജ് ഏബ്രഹാമിനെ നിയമിച്ചു. എം.ആർ.അജിത്കുമാറിനെ മാറ്റിയ ഒഴിവിലാണ് നിയമനം. എഡിജിപി പത്മകുമാറിന് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല നൽകി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയ എം.ആർ.അജിത് കുമാർ ബറ്റാലിയൻ എഡിജിപിയാകും. യോഗേഷ് ഗുപ്ത ബവ്റിജസ് കോർപറേഷൻ എംഡിയായും നിയമിതനായി. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനചലനം.