സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള സ്റ്റേഷനുകളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) അടിസ്ഥാനമാക്കിയുള്ള വീഡിയോ നിരീക്ഷണ സംവിധാനം (വിഎസ്എസ്) സ്ഥാപിച്ചു തുടങ്ങി.റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായുള്ള പ്രധാന ചുവടുവയ്പ്പായാണ് പുതിയ നീക്കം. നിർഭയ ഫണ്ടിന് കീഴിലാണ് ഈ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന കേന്ദ്ര ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനമായ (പിഎസ്യു) റെയിൽടെല്ലിനെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ പ്രധാന 756 സ്റ്റേഷനുകളെ എ1, എ, ബി, സി, ഡി എന്നിങ്ങനെ തിരിച്ചായിരിക്കും പദ്ധതി തീർക്കുന്നത്. 2023 ജനുവരിയിൽ ഇത് പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ബാക്കിയുള്ള സ്റ്റേഷനുകൾ പദ്ധതി നടപ്പാക്കലിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.