തിരുവനന്തപുരം : ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിലാണെന്നും കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷമുന്നണിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന പദ്ധതിയാണ് കെ റെയില്‍. ഘടകക്ഷികള്‍ പദ്ധതിക്ക് എതിരല്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യും. രാഷ്ട്രീയ എതിര്‍പ്പിന് മുന്നില്‍ സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിക്കില്ല. പ്രതിപക്ഷം വികസന പദ്ധതികളെ എതിര്‍ക്കുകയാണ്. ശബരിമല വിമാനത്താവളം സര്‍ക്കാര്‍ നടപ്പാക്കും. വികസന പദ്ധതികളുടെ കാര്യത്തില്‍ വസ്തുത അറിയേണ്ടവര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടിയേരി പറഞ്ഞു.