ന്യൂഡൽഹി: ശ്രീലങ്കൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ്. ശ്രീലങ്കയിലെ ജനങ്ങളെയും സർക്കാരിനെയും ഇന്ത്യ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ശ്രീലങ്കയ്ക്ക് എല്ലാ സഹായവും പിന്തുണയും നൽകണമെന്ന് സോണിയ ഗാന്ധി രാജ്യാന്തര സമൂഹത്തോട് അഭ്യർത്ഥിച്ചു.ഭക്ഷണം, ഇന്ധനം തുടങ്ങിയ അവശ്യസാധനങ്ങളുടെ ദൗർലഭ്യത്താൽ ജനം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തെ തരണം ചെയ്യാൻ ശ്രീലങ്കക്ക് കഴിയട്ടെ എന്നും സോണിയ ഗാന്ധി പ്രതികരിച്ചു.