മുംബൈ : ഗുജറാത്തിൽ കനത്ത മഴ. ദക്ഷിണ ഗുജറാത്തിലെ ജില്ലകളിൽ പ്രളയ സമാന സാഹചര്യമാണിപ്പോൾ. ഛോട്ടാ ഉദേപൂരിൽ 12 മണിക്കൂറിനിടെ പെയ്തത് 1433 മില്ലിമീറ്റർ മഴയാണ്. ഛോട്ടാ ഉദേപൂർ, നവ്സാരി, വൽസാഡ്, നർമ്മദ, പഞ്ച് മഹൽ ജില്ലകളിൽ തീവ്ര മഴയാണ് ഇപ്പോൾ. അടുത്ത 5 ദിവസവും തീവ്ര മഴയെന്ന് പ്രവചനം ഉണ്ട്.
മഴ ദുരിതം നേരിടാൻ എൻഡിആർഎഫിന്‍റെ 13 സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്ത് ഉണ്ട്. അപകടമേഖലകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ ഒഴിപ്പിച്ചു.താപി ജില്ലയിൽ പഞ്ചോൽ-കുമ്പിയ പാലം ഒലിച്ച് പോയി.പൊതുഗതാഗതം പലയിടത്തും തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഇന്ന് അവധിയാണ്.