അടൂർ : രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവൻ ബിജെപി സർക്കാർ വരുതിയിലാക്കിയെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. സുപ്രീം കോടതി, തെരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടെ സർക്കാരിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സ്വതന്ത്രമായി തീരുമാനമെടുക്കുന്നവരെ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റി സ്വന്തം ആളുകളെ തിരുകിക്കയറ്റിയാണ് അട്ടിമറി നടത്തുന്നത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയ സംവിധാനങ്ങളെ മോദി സർക്കാരിനെ എതിർക്കുന്നവരെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണങ്ങളാക്കിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.