• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ; വിജയ് ബാബു കേസിനെപ്പറ്റി ധാരണയില്ല: പൃഥ്വിരാജ്

by Web Desk 04 - News Kerala 24
July 11, 2022 : 5:47 pm
in Kerala, News
Reading Time: 1 min read
0
A A
0
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് ; വിജയ് ബാബു കേസിനെപ്പറ്റി ധാരണയില്ല: പൃഥ്വിരാജ്

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതിനിടെ, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തിരുവനന്തപുരത്ത് ‘കടുവ’ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന നിലപാട് പൃഥ്വിരാജ് ആവർത്തിച്ചത്.

ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്. ഇന്നും അവര്‍ക്കൊപ്പമാണ്. നടിയില്‍നിന്ന് നേരിട്ട് കാര്യങ്ങള്‍ അറി‍ഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിൽ സധൈര്യം നിലപാട് പരസ്യമാക്കിയ പൃഥ്വിരാജ്, നടനും നിർമാതാവുമായ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാത്തതിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ചോദ്യമുയർന്നപ്പോഴായിരുന്നു പ്രതികരണം.

നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അവരിൽനിന്ന് നേരിട്ട് വിവരങ്ങൾ അറിയാമായിരുന്നുവെന്നും, രണ്ടാമത്തെ സംഭവത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു. വിജയ് ബാബു പങ്കെടുത്ത ‘അമ്മ’യുടെ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി വ്യക്തമാക്കി.

‘‘ആദ്യം പറഞ്ഞ സംഭവത്തിൽ, ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഞാൻ ഒരുപാട് സിനിമകൾ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് അവരിൽ നിന്നുതന്നെ നേരിട്ട് അറിയാവുന്നതുമാണ്. ഈ പോരാട്ടത്തിൽ അവർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞാൻ മാത്രമല്ല, അവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരുപാടു പേർക്കും ഇതേ നിലപാടാണ്’ – പൃഥ്വിരാജ് പറഞ്ഞു.

‘‘പക്ഷേ, രണ്ടാമതു പറഞ്ഞ സംഭവത്തെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേക്കുറിച്ച് എനിക്ക് അറിയില്ല. നിങ്ങളെല്ലാവരും എഴുതിയിട്ടുള്ള, നിങ്ങളെല്ലാവരും കാണിച്ചിട്ടുള്ള, നിങ്ങളെല്ലാവരും റിപ്പോർട്ട് ചെയ്തിട്ടുള്ള വിവരങ്ങൾ മാത്രമേ എനിക്കും അറിയൂ. അതുവച്ച് ഈ വിഷയത്തിൽ പ്രതികരിക്കാൻ ഞാൻ തയാറെടുത്തിട്ടില്ല’’ – പൃഥ്വി വ്യക്തമാക്കി.

‘‘ആ യോഗത്തിൽ (വിജയ് ബാബു പങ്കെടുത്ത ‘അമ്മ’ സംഘടനയുടെ യോഗം) ഞാനും പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാൻ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. സംഘടനയുടെ പ്രവർത്തന രീതികളെക്കുറിച്ചോ അല്ലാതെയോ എനിക്ക് അറിവില്ല. അതുകൊണ്ട് അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനുമാകില്ല’ – പൃഥ്വിരാജ് വിശദീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിയ റെക്കോർഡിട്ട് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

Next Post

‘കെഎസ്ആർടിസി സ്റ്റേഷനിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകം; സൗകര്യം മെച്ചപ്പെടുത്തണം’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കെഎസ്ആർടിസി സ്റ്റേഷനിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകം; സൗകര്യം മെച്ചപ്പെടുത്തണം’

‘കെഎസ്ആർടിസി സ്റ്റേഷനിലെ ശുചിമുറികളുടെ അവസ്ഥ ഭയാനകം; സൗകര്യം മെച്ചപ്പെടുത്തണം’

ഇന്ധനം നിറയ്ക്കാൻ വിമാനങ്ങൾ കേരളത്തിൽ; ലങ്കയ്ക്ക് സഹായം, സംസ്ഥാനത്തിന് നേട്ടം

ഇന്ധനം നിറയ്ക്കാൻ വിമാനങ്ങൾ കേരളത്തിൽ; ലങ്കയ്ക്ക് സഹായം, സംസ്ഥാനത്തിന് നേട്ടം

തൃശ്ശൂരില്‍ ആദിവാസിബാലനെ മര്‍ദ്ദിച്ച സംഭവം; പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

തൃശ്ശൂരില്‍ ആദിവാസിബാലനെ മര്‍ദ്ദിച്ച സംഭവം; പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

പാലക്കാട് ശ്രീനിവാസൻ വധക്കേസ് ; കുറ്റപത്രം നാളെ സമർപ്പിക്കും, കേസിൽ 26 പ്രതികൾ

പാലക്കാട് ശ്രീനിവാസൻ വധക്കേസ് ; കുറ്റപത്രം നാളെ സമർപ്പിക്കും, കേസിൽ 26 പ്രതികൾ

എൽഎൽബി വിദ്യാർത്ഥിനിയായ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷയായി ആനവണ്ടി

എൽഎൽബി വിദ്യാർത്ഥിനിയായ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷയായി ആനവണ്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021