തിരുവനന്തപുരം : പ്രതിപക്ഷത്തിനെതിരെ നിയമ മന്ത്രി പി രാജീവ്. സ്പീക്കറുടെ റൂളിംഗ് നിയമ സഭക്ക് പുറത്ത് ഉന്നയിച്ചത് തെറ്റാണെന്നും സ്പീക്കറെ അവഹേളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പി രാജീവ് വിമര്‍ശിച്ചു.
സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ മാത്രമെ സഭയിൽ വരാൻ പാടുള്ളൂ എന്നാണ് ചട്ടം. സ്വർണക്കടത്ത് സബ്മിഷൻ സഭാ രേഖ വായിച്ചാൽ ചട്ടലംഘനം ബോധ്യപ്പെടും. ചട്ടം ലംഘിക്കപ്പെട്ടാൽ അത് കീഴ് വഴക്കവും അവകാശവുമായി മാറും. സഭയിൽ വിഷയങ്ങളൊന്നുമില്ലാത്ത പരിതാപകരമായ അവസ്ഥയിലേക്ക് പ്രതിപക്ഷം മാറിയെന്ന് പരിഹസിച്ച മന്ത്രി, നിയമസഭ സംവിധാനം പ്രതിപക്ഷം ദുർവിനിയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.