തിരുവനന്തപുരം: മത്സ്യഫെഡിന്റെ ശക്തികുളങ്ങര കോമൺ പ്രീ പ്രോസസിങ് സെന്ററിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.സമഗ്ര അന്വേഷണം വേണമെന്ന് ഫിഷറീസ് ഡയറക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴു ജീവനക്കാർക്കെതിരെ നടപടിയെടുത്തു. മാനേജർ ഡോ. എം നൗഷാദിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.