• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘കേന്ദ്ര പദ്ധതികൾ ഇവിടെ അട്ടിമറിക്കപ്പെടുന്നു ; റിയാസിന്റെ റോഡുകൾ മുഴുവൻ കുളങ്ങൾ’

by Web Desk 04 - News Kerala 24
July 13, 2022 : 4:42 pm
in Kerala, News
Reading Time: 1 min read
0
A A
0
‘കേന്ദ്ര പദ്ധതികൾ ഇവിടെ അട്ടിമറിക്കപ്പെടുന്നു ; റിയാസിന്റെ റോഡുകൾ മുഴുവൻ കുളങ്ങൾ’

കാസർകോട്: സംസ്ഥാന സർക്കാർ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതു പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മംഗലാപുരം മുതൽ തിരുവനന്തപുരം വരെ അതിവേഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂർത്തിയാകും. യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. 21,275 കോടിയുടെ പുതിയ 6 പ്രോജക്ടുകളാണ് എൻഎച്ച്ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികൾക്കു പുറമേയാണിത്. കേരളത്തിന്റെ വികസനത്തിനു കരുത്തേകുന്ന 6 പ്രോജക്ടുകളാണു നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസർക്കാരിനെ മുമ്പ് നിരവധി തവണ പ്രശംസിച്ചതാണ്. ഇപ്പോൾ കേന്ദ്രമന്ത്രി എസ്.ജയശങ്കർ വന്നപ്പോൾ ഇവർ എന്തിനാണ് പ്രകോപിതരാകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

റിയാസിന്റെ പിഡബ്ല്യുഡി റോഡുകൾ മുഴുവൻ കുളങ്ങളാണ്. കോടികൾ ചെലവഴിച്ച് നിർമിച്ച പാലാരിവട്ടം പാലം പൊളിഞ്ഞു. റിയാസിന്റെ ജില്ലയിലെ കൂളിമാട് പാലം നിന്നനിൽപ്പിൽ തകർന്നു. വർഷത്തിൽ ആറുമാസം മഴ പെയ്യുന്ന സംസ്ഥാനത്ത് ദേശീയപാത വികസനത്തിനുള്ള പരിമിതികൾ പരിഹരിച്ചാണ് ഇപ്പോൾ പണി നടക്കുന്നത്. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന്റെ 25% മാത്രമാണു സംസ്ഥാനം നടത്തുന്നത്. ബാക്കി ദേശീയപാത വികസനത്തിന്റെ എല്ലാ തുകയും നൽകുന്നതു കേന്ദ്രസർക്കാരാണ്. സംസ്ഥാനം വഴി നടപ്പാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. അത് പരിശോധിക്കാൻ കേന്ദ്രമന്ത്രിമാർ ഇനിയും കേരളത്തിലെത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

വിദേശകാര്യ മന്ത്രി വരുമ്പോൾ മുഖ്യമന്ത്രിക്ക് അസ്വസ്ഥത കൂടും. പ്രോട്ടോകോൾ ലംഘനം ചർച്ചയാകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്ന കേരളം ഭരിക്കുന്നവരാണു മര്യാദയ്ക്കു കാര്യങ്ങൾ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് ട്രഷറി പൂട്ടിപ്പോകാതിരിക്കാൻ കാരണം നരേന്ദ്ര മോദി സർക്കാരാണ്. ടീം ഇന്ത്യ എന്ന സങ്കൽപ്പത്തിൽ മോദി സർക്കാർ മുന്നോട് പോകുമ്പോൾ കേരളം കടക്കെണിയിലാവുകയാണ്. സ്കൂൾ കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞിയിൽ പോലും കയ്യിട്ടുവാരുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവാസ്തവമായ കണക്കുകളാണ് നിയമസഭയിൽ മന്ത്രിമാർ പറയുന്നത്. പ്രതിപക്ഷ നേതാവും ഇതിന് കൂട്ടുനിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് തൊഴിൽസ്ഥലത്ത് മണ്ണിടിഞ്ഞു വീണ് രണ്ടു പേർ മരിച്ചു

Next Post

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളി മുതൽ 75 ദിവസം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളി മുതൽ 75 ദിവസം

18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും സൗജന്യ ബൂസ്റ്റർ ഡോസ്; വെള്ളി മുതൽ 75 ദിവസം

റാഗിങ്: കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ

റാഗിങ്: കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലെ 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം; രണ്ട് ആള്‍ ജാമ്യം, ഒരുലക്ഷം രൂപ കെട്ടിവെക്കണം

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം; രണ്ട് ആള്‍ ജാമ്യം, ഒരുലക്ഷം രൂപ കെട്ടിവെക്കണം

യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം

യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം

പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021