കൊളംമ്പോ: ലങ്കയില്‍ പ്രധാനമന്ത്രിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ നിര്‍ദ്ദേശം. ആക്ടിങ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇരുപക്ഷത്തിനും സ്വീകാര്യനായ ആളെ നിര്‍ദ്ദേശിക്കാനാണ് റനില്‍ വിക്രമസിംഗെ നിര്‍ദ്ദേശം നല്‍കിയത്. രാജി പ്രഖ്യാപിക്കാൻ തയ്യാറാകാതെ പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജ്യം വിട്ടതോടെ ലങ്കയിൽ വീണ്ടും ജനം കലാപം തുടങ്ങിയിരിക്കുകയാണ്.
പുലർച്ചെ രണ്ടു മണിക്ക് സൈനിക വിമാനത്തിൽ മാലിദ്വീപിലേക്കാണ് ഗോത്തബയ കടന്നത്. ഒപ്പം ഭാര്യ യോമ രജപക്സെയും സഹോദരൻ ബേസിൽ രജപക്സെയും ഉണ്ട്. മാലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇപ്പോൾ തങ്ങുന്ന ഇവർ മറ്റൊരു രാജ്യത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്. വാർത്ത പരസ്യമായതോടെ കൊളംബോയിൽ ജനം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചു കയറി. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.