കനത്ത മഴയാണ്. നനഞ്ഞതും വെള്ളം നിറഞ്ഞതുമായ റോഡുകളാവും ഇപ്പോള്‍ ഡ്രൈവര്‍മാര്‍ നേരിടേണ്ടി വരുന്നത്. നനവുള്ള റോഡുകള്‍ ഡ്രൈവര്‍മാര്‍ക്ക് പലപ്പോഴും പേടി സ്വപ്‍നമാണ്. ഇത്തരം റോഡുകളില്‍ വാഹനങ്ങളുടെ ബ്രേക്ക് നഷ്‍ടപ്പെടാനും തെന്നിമറിയാനുമുള്ള സാധ്യത കൂടുതലാണ്. മഴക്കാലത്താണ് ഇത്തരം അപകടങ്ങളില്‍ ഏറെയും നടക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ അപകട സാധ്യത കുറയ്ക്കാം.
1. മഴക്കാലത്ത് ഇരു കൈകളും ഉപയോഗിച്ച് പരമാവധി വാഹനമോടിക്കാന്‍ ശ്രദ്ധിക്കുക
2. വാഹനങ്ങളുടെ വേഗത കുറച്ചാല്‍ റോഡും ടയറുകളും തമ്മിലുള്ള ഘര്‍ഷണം കൂട്ടി നിയന്ത്രണം ഉറപ്പുവരുത്താം
3. മറ്റു വാഹനങ്ങളുമായി കൃത്യമായ അകലം പാലിക്കുക
4. വളവുകളില്‍ സാവധാനത്തില്‍ ബ്രേക്ക് ഉപയോഗിക്കുക
5. നനഞ്ഞ റോഡുകളില്‍ കൂടുതല്‍ ബ്രേക്ക് ആവശ്യമായതിനാല്‍ ഉണങ്ങിയ റോഡുകളേക്കാള്‍ മുമ്പേ ബ്രേക്കമര്‍ത്തുക
6. വളവുകളില്‍ വെച്ച് പെട്ടെന്ന് സ്റ്റിയറിങ് തിരിക്കാതിരിക്കുക
7. ടയര്‍, ബ്രേക്ക്, ഓയില്‍ മുതലായവ മാസത്തിലൊരിക്കലെങ്കിലും പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തുക
8. ടയറിന്‍റെ മര്‍ദ്ദം, ത്രഡുകള്‍ എന്നിവ കൃത്യമായി പരിശോധിക്കുക
9.ബ്രേക്ക് പെട്ടെന്ന് പ്രയോഗിക്കുന്നത് ഒഴിവാക്കിയാല്‍ വാഹനം വെട്ടുന്നതും തെന്നിമാറുന്നതും ഒഴിവാക്കാം
10.നനവുള്ള റോഡുകളില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക എന്നതാണ് അപകടങ്ങളൊഴിവാക്കാനുള്ള വലിയ മാര്‍ഗം