മുംബൈ : വിപണിയില്‍ നേട്ടം തുടരുന്നു. നിഫ്റ്റി 17,100ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെന്‍സെക്സ് 329 പോയന്റ് ഉയര്‍ന്ന് 57,750ലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,181ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തില്‍. നെസ് ലെ, സിപ്ല, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.7ശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.