• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അട്ടപ്പാടിയിലെത് ശിശു മരണങ്ങൾ അല്ല കൊലപാതകം, ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം : വി ഡി സതീശന്‍

by Web Desk 06 - News Kerala 24
July 14, 2022 : 11:35 am
in Kerala, News
Reading Time: 1 min read
0
A A
0
അട്ടപ്പാടിയിലെത് ശിശു മരണങ്ങൾ അല്ല കൊലപാതകം, ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം : വി ഡി സതീശന്‍

തിരുവനന്തപുരം : അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം കേരളത്തെ ഞെട്ടിച്ചുവെന്ന്  പ്രതിപക്ഷം.  എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത്  ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്.സർക്കാരിന്‍റെ  തികഞ്ഞ അനാസ്ഥയാണിത്.സർക്കാർ സംവിധാനങ്ങൾ തകർന്നു. 18 ലും 30 ലേറെ ശിശു മരണങ്ങൾ ഉണ്ടായി.ഒരു മാസത്തിനിടെ നാല് കുട്ടികൾ മരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് മരുന്നില്ല.കോട്ടത്തറ ആശുപത്രിയിലെ കാന്‍റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നുരാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നൻ ആയ ഡോ പ്രഭുദാസിനെ മാറ്റി.[പകരം വന്ന ആൾക്ക് പരിചയ കുറവാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ മഴ മൂലം റോഡിൽ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോൾ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ വിശദീകരിച്ചു.  സാധ്യമായതെല്ലാം ചെയ്യുന്നു.ആദിവാസി ഊരിൽ വാഹന സൗകര്യ കുറവ് പരിഹരിക്കാൻ ശ്രമിക്കും.എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഊരുകളിലെ ഗതാഗത പ്രശ്‍നം തീർക്കാൻ പ്രത്യക പാക്കേജ് നടപ്പാക്കും.അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും  കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

Udf സർക്കാർ കാലത്താണ് അട്ടപ്പാടിയിൽ കൂടുതൽ കുഞ്ഞുങ്ങൾ മരിച്ചതെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.മുരുഗള ഊരിൽ മരിച്ച കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല..കുഞ്ഞിന്  ആവശ്യത്തിന് ഭാരം ഉണ്ടായിരുന്നു.പീഡിയാട്രിക് ഐസിയു അടക്കം ഒരുങ്ങുകയാണ്, ന്യൂ ബോൺ എഐസിയു നവീകരിച്ചു.കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യം ഉണ്ട്.ഷംസുദ്ധീൻ സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഷംസുദ്ധീൻ കോട്ടത്തറ ആശുപത്രി സന്ദർശിക്കണം എന്ന വീണ ജോർജിന്‍റെ പരാമർശത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.പിന്നാലെ ഭരണ പക്ഷത്തു നിന്നും ബഹളം ഉണ്ടായി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

ആരോഗ്യ മന്ത്രി എം എല്‍ എ യെ അധിക്ഷേപിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോട്ടത്തറ ആശുപത്രി സന്ദര്‍ശിക്കാനാണ് മന്ത്രി എംഎല്‍എയോട് പറഞ്ഞത്. വീണ ജോർജിന്റെ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപെടുത്തുന്നു. ഓട് പൊളിച്ചു വന്നതല്ല ഷംസുദ്ധീൻ. ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയം. അട്ടപ്പാടിയിലേത് ശിശു മരണങ്ങൾ അല്ല കൊലപാതകമെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ; വളര്‍ത്തുനായയെ കൊന്നു

Next Post

ബലാത്സംഗ- പോക്സോ കേസുകള്‍ : മോൻസണ്‍ മാവുങ്കലിന് ജാമ്യമില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോന്‍സണ്‍ മാവുങ്കലിനെതിരെ കാറുകള്‍ തട്ടിയെടുത്തെന്ന പരാതി കൂടി ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

ബലാത്സംഗ- പോക്സോ കേസുകള്‍ : മോൻസണ്‍ മാവുങ്കലിന് ജാമ്യമില്ല

സ്ത്രീശക്തി SS-317 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് KN- 429 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഹരിദ്വാര്‍ വിദ്വേഷപ്രസംഗം ; സുപ്രീം കോടതി വാദം കേള്‍ക്കും

ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാവ് സുപ്രീംകോടതിയിൽ

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

തൃശൂർ കുന്നംകുളത്ത് തെരുവ് നായ ആക്രമണം ; 4 പേർക്ക് പരിക്ക്

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021