തിരുവനന്തപുരം : പൊതുമരാമത്ത് റോഡുകളിലെ കുഴി സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയപാത റോഡുകള്‍ നോക്കിയാല്‍, പൊതുമരാമത്തു വകുപ്പ് റോഡുകളില്‍ കുഴി കുറവെന്ന് മന്ത്രി പറഞ്ഞു.മഴയും, ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതും റോഡിലെ കുഴിക്ക് കാരണമാണ്. എന്നാല്‍ ചില തെറ്റായ പ്രവണതകളും ഇതിനു കാരണമാകുന്നുണ്ട്. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.റോഡിലെ കുഴിക്ക് കാലാവസ്ഥയെ മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.