ആലുവ : സ്വർണമെന്ന വ്യാജേന 100 പവൻ മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്ന് 28 ലക്ഷം രൂപ തട്ടിയെടുത്തയാൾ ആലുവയിൽ അറസ്റ്റിൽ. കോട്ടയം സ്വദേശി ലിജുവാണ് പൊലീസിന്റെ പിടിയിലായത്. ആലുവ ബൈപാസിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ ജൂൺ അവസാന വാരങ്ങളിൽ 8 തവണകളായാണ് പ്രതി ബാങ്കിൽ മുക്കുപണ്ടം പണയം വച്ചത്. വലിയ തുകയുടെ ഇടപാടായതിനാൽ ബാങ്കിന്റെ വിശദ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പണയം വച്ചത് മുക്കുപണ്ടമാണെന്ന് കണ്ടെത്താതിരുന്നതിന് പിന്നിൽ ആരുടെയെങ്കിലും ഒത്താശയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.