വാഴപ്പഴത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിക്കുന്നു എന്നുപറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?. ഇതിൽ മുഖകാന്തി വർധിപ്പിക്കുന്നതിനുള്ള നിരവധി ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. വാഴപ്പഴത്തിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ, പുള്ളികൾ തുടങ്ങിയ അകാല വാർദ്ധക്യത്തിന്റെ അടയാളങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവയിൽ നിന്നും മുക്തി നേടാനും വാഴപ്പഴം ഫലപ്രദമാണ്.
കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന സിലിക്ക എന്ന സംയുക്തം വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മം ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഫിനോലിക്സും വാഴപ്പഴതൊലിയിലുണ്ടെന്നും നടി ഭാഗ്യശ്രീ പറയുന്നു.
ആന്റിഓക്‌സിഡന്റുകളാലും നാരുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമായ വാഴപ്പഴം ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തെ ഈർപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വാഴപ്പഴം കൊണ്ടൊരു ഫേസ് പാക്ക്…
ആദ്യം ഒരു വാഴപ്പഴത്തിന്റെ തൊലി ചെറുതായി മുറിച്ച ശേഷം മിക്സിയിൽ ഇടുക. ശേഷം പഴുത്ത പഴത്തിന്റെ രണ്ട് കഷണങ്ങൾ കൂടി ചേർക്കുക. ഒപ്പം 2 ടീസ്പൂൺ പാലും 1 ടീസ്പൂൺ ചേർക്കുക. ഇവയെല്ലാം മിക്സിയിൽ അടിച്ചു പേസ്റ്റ് ആക്കുക. ഈ പേസ്റ്റ് ഒരു പാത്രത്തിൽ ഇട്ട് 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക. ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയ ശേഷം ഈ പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടുക. പേസ്റ്റ് ഉണങ്ങിയ ശേഷം തണുത്ത വെള്ളംകൊണ്ട് മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.