കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പുലർച്ചെ മലയോര മേഖലയിൽ ചിലയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ചേന്ദമംഗല്ലൂർ പുൽപറമ്പിൽ ചില വീടുകളിൽ വെള്ളം കയറി. മാവൂർ പഞ്ചായത്തിലും മൂന്ന് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകൾ ഉയർത്തിയ നിലയിൽ തന്നെയാണ്. ഡാം സൈറ്റിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ അവിടേക്ക് വിനോദ സഞ്ചാരികൾ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. പയ്യാനക്കൽ , ചാമുണ്ടി വളപ്പ് മേഖലയിൽ കാലാക്രമണം ഉണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി.