മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം മന്ത്രാലയം അറിയിച്ചു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം സലാലയിലെ മുഗ്‌സൈല്‍ ബീച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കും. ഇവിടെ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് അഞ്ചുപേരെ കാണാതായിരുന്നു. ഇന്ത്യക്കാരെയാണ് കാണാതായത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.