• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് മഴ തുടരുന്നു , കാലവർഷക്കെടുതിയിൽ ഇന്ന് ഒരു മരണം

by Web Desk 04 - News Kerala 24
July 15, 2022 : 9:12 pm
in Kerala, News
Reading Time: 1 min read
0
A A
0
രാത്രി എല്ലാ ജില്ലയിലും മഴ സാധ്യത സാധ്യത; 8 ജില്ലയിൽ യെല്ലോ അലർട്ട് തുടരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു.

വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫ് മരിച്ചു. ചപ്പാത്തിലൂടെ സ്കൂട്ടറില്‍ പോകുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെളളയില്‍, ചാമുണ്ടി വളപ്പ് തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. മലയോര മേഖലയായ കക്കയം, താമരശ്ശേരി, പുതുപ്പാടി പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 45 സെന്‍റീമീറ്റര്‍ ഉയര്‍ത്തി.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ മരങ്ങൾ കടപുഴകി, നിരവധി വീടുകള്‍ക്ക് തകരാറുണ്ട്. ആനക്കട്ടി -മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി നരസിമുക്ക് പരപ്പൻതറയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു. പരപ്പൻതറ സ്വദേശി പഴനിസ്വാമിയുടെ ഓട്ടോറിക്ഷയാണ് തകർന്നത്. താവളത്ത് നിന്ന് പരപ്പൻതറയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെഷട്ടറുകൾ 60 സെന്റീമീറ്ററായി ഉയർത്തി. കാഞ്ഞിരപ്പുഴയുടെയും കുന്തിപ്പുഴയുടെയും തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

തൃശ്ശൂർ പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിൽ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. നിരവധി റബ്ബർ, തെങ്ങ്, ജാതി മരങ്ങളും നശിച്ചു. തുമ്പൂർമുഴി-അതിരപ്പിള്ളി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.മലയാറ്റൂരിൽ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും നാശ നഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീടുകളിലേക്ക് വീണു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി കനത്ത മഴയെ തുടര്‍ന്ന് വയനാട് പടിഞ്ഞാറത്തറ മുള്ളൻകണ്ടി പാലത്തിന് സമീപമുള്ള റോഡ് ഇടിഞ്ഞുതാഴ്ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദില്ലിയിൽ 16കാരി കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയായി, പ്രതികൾ കാറിൽ ചുറ്റിക്കറങ്ങി

Next Post

മങ്കിപോക്സ്: കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മങ്കിപോക്സ് വിഷയത്തില്‍ നടത്തിയ വാർത്ത സമ്മേളനം നൽകരുത്’; വിചിത്ര നിർദേശവുമായി കൊല്ലം ജില്ലാ കളക്ടർ

മങ്കിപോക്സ്: കോട്ടയത്ത് രണ്ട് പേർ നിരീക്ഷണത്തിൽ

മനുഷ്യത്വരഹിതം, മണിക്കെതിരെ ഉമ്മന്‍ ചാണ്ടി; ‘പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് കേരളത്തിന് അപമാനം, മാപ്പ് പറയണം’

മനുഷ്യത്വരഹിതം, മണിക്കെതിരെ ഉമ്മന്‍ ചാണ്ടി; 'പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നത് കേരളത്തിന് അപമാനം, മാപ്പ് പറയണം'

ജോലിക്കിടയിൽ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവം; കർശന നടപടിയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

ജോലിക്കിടയിൽ കെഎസ്ഇബി ജീവനക്കാരന് മർദ്ദനമേറ്റ സംഭവം; കർശന നടപടിയെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം

പ്രധാനമന്ത്രിക്കെതിരായ ഷംസീറിന്റെ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കണം – കെ. സുരേന്ദ്രൻ

പ്രധാനമന്ത്രിക്കെതിരായ ഷംസീറിന്റെ പരാമർശം സഭാ രേഖകളിൽനിന്ന് നീക്കണം - കെ. സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021