തിരുവനന്തപുരം: കേരളത്തിലേക്കും സംസ്ഥാനത്തുനിന്നു പുറത്തേക്കും പന്നികൾ, പന്നി മാംസം, പന്നി മാംസ ഉൽപന്നങ്ങൾ, പന്നികളുടെ കാഷ്ഠം എന്നിവ റോഡ്/റെയിൽ/വ്യോമ/കടൽ മാർഗം കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും ഒരു മാസത്തേക്കു നിരോധിച്ച് സർക്കാർ ഉത്തരവ്.
മൃഗങ്ങളിൽനിന്നുള്ള സാംക്രമികരോഗങ്ങൾ പകരുന്നതു തടയുന്നതു സംബന്ധിച്ച 2009ലെ നിയമപ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെതാണു നടപടി.പന്നികളെ ബാധിക്കുന്ന മാരകവും അതിസാംക്രമികവുമായ വൈറസ് രോഗമായ ആഫ്രിക്കൻ സ്വൈൻഫീവർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽനിന്ന് അറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണു നടപടി.












