തിരുവനന്തപുരം : വിലക്കയറ്റം നിയമസഭയിൽ. നിത്യോപയോഗ ഉത്പന്നങ്ങളുടെ മേൽ ഉള്ള നികുതി വർധന പിൻവലിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . ഉൽപന്നങ്ങളുടെ വില വർധനയിൽ ശക്തമായ നിലപാട് കേന്ദ്രത്തെ അറിയിച്ചു എന്നും ധനമന്ത്രി പറഞ്ഞു. ലക്ഷ്വറി ഇനങ്ങൾക്കുള്ള നികുതി പുനസ്ഥാപിക്കണം എന്നും കേന്ദ്രത്തോട് അവശ്യപ്പെട്ടുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പറഞ്ഞതിൽ നിന്നു വ്യത്യസ്തമായാണ് വർധന വന്നത്. ധന മന്ത്രാലയം വിശദീകരണം നൽകിയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു
നികുതി തരണം എന്ന ബോധം പലർക്കും ഇല്ലെന്നു ധനമന്ത്രി പറഞ്ഞു. നികുതി വരുമാനം വർധിപ്പിക്കാൻ ഉള്ള ശ്രമം ഉണ്ടാകും. എന്നാൽ അത് ജനങ്ങളുടെ മേൽ അമിത ഭാരം വരാതെ ആകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. അതേസമയം വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നു എന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്ത് കാരണം വൻ വരുമാന നഷ്ടം ഉണ്ടാകുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സ്വർണം ഇറക്കുമതി പൂർണമായി രേഖയിൽ വരുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയപ്പോൾ വരും എന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.