• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബഫർസോൺ : ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതി, അന്തിമ ഉത്തരവ് വിശദ പരിശോധനക്ക് ശേഷം-വനം പരിസ്ഥിതി മന്ത്രാലയം

by Web Desk 06 - News Kerala 24
July 18, 2022 : 2:35 pm
in India, Kerala, News
Reading Time: 1 min read
0
A A
0
ബഫർസോണിലെ സുപ്രീം കോടതി ഉത്തരവ് ; നിയമപരിശോധന തുടങ്ങി കേന്ദ്രം, പുനപരിശോധന ഹർജി നൽകുന്നതിലടക്കം ചർച്ച

ദില്ലി : ബഫർ സോൺ വിധിയിൽ ഇളവ് തീരുമാനിക്കേണ്ടത് സുപ്രീം കോടതിയെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം.ഇളവ് തേടി സംസ്ഥാനങ്ങൾ  കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയോ, വനം പരിസ്ഥിതി മന്ത്രാലയത്തേയോ സമീപിക്കണം. ഇതിന്‍റെ അടിസ്ഥാനത്തിൽ എംപവേർഡ് സമിതിയും മന്ത്രാലയവും ശുപാർശ കോടതിയിൽ സമർപ്പിക്കും.കോടതിയുടേതാണ് അന്തിമ തീരുമാനമെന്നും  മന്ത്രാലയം നൽകിയ മറുപടിയിൽ വ്യക്തമാക്കി, സംസ്ഥാനങ്ങളുടെ ശുപാർശകൾ കൂടി കണക്കിലെടുത്തേ പരിസ്ഥിതി ലോല മേഖല ഉത്തരവിൽ അന്തിമ വിജ്ഞാപനം ഇറക്കൂവെന്നും മന്ത്രാലയം സഭയിൽ രേഖാമൂലം മറുപടി നൽകി.കേരളത്തിൽ നിന്നുള്ള എം പിമാരായ അടൂർ പ്രകാശ്,ആന്‍റോ ആന്‍റണി , ഡീൻ കുര്യാക്കോസ് തുടങ്ങിയനർ നൽകിയ ചോദ്യത്തിനായിരുന്നു ഈ മറുപടി.

ബഫർ സോൺ വിധിയിൽ കേരളം  ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ചർച്ചകൾക്ക് ശേഷം മതി എന്ന് തീരുമാനിക്കുകയായിരുന്നു. അനൂകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കിയ ശേഷം മാത്രമാകും ഹർജി നൽകുക. സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോ മീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം.

നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണെത്തിയത്.കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നർമ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വൻ അപകടം, 13 പേ‍ര്‍ മരിച്ചു ; വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേർ

Next Post

പെൻഷൻ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രായമായ സ്ത്രീകളെ സമീപിക്കും ; സ്വർണാഭരണം കവർന്ന് മുങ്ങും, പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ഇബിക്ക് പ്രവര്‍ത്തന ലാഭമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടിയതെന്തിന്? സര്‍വ്വനാശത്തിലേക്കെന്ന് പ്രതിപക്ഷം

പെൻഷൻ ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രായമായ സ്ത്രീകളെ സമീപിക്കും ; സ്വർണാഭരണം കവർന്ന് മുങ്ങും, പ്രതി പിടിയിൽ

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

അട്ടപ്പാടി മധു കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി ; ആദ്യമൊഴി പോലീസിന്‍റെ നിർബന്ധ പ്രകാരമെന്ന് 12-ാം സാക്ഷി

പി ടി യുടെ ഭൂരിപക്ഷം ഉമ മറികടക്കും ; അവസാനം വരെ ലീഡ് ചെയ്യുമെന്ന് ഡിസിസി

ടിപി വധം സിപിഎം സെക്രട്ടറി വിധിച്ച ക്വട്ടേഷനെന്ന് ഉമ തോമസ് ; പരാമര്‍ശം രേഖയില്‍ നിന്ന് മാറ്റണമെന്ന് ഭരണപക്ഷം

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 677 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ W- 677 ലോട്ടറി ഫലം പ്രഖ്യാപിച്ചു

‘മങ്കിപോക്സ് വിഷയത്തില്‍ നടത്തിയ വാർത്ത സമ്മേളനം നൽകരുത്’; വിചിത്ര നിർദേശവുമായി കൊല്ലം ജില്ലാ കളക്ടർ

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് ; കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021