ജനീവ: ലോകമെമ്പാടുമുള്ള രണ്ടര കോടി കുഞ്ഞുങ്ങൾക്ക് കോവിഡ് മൂലം പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായെന്ന് റിപ്പോർട്ട്. ഡിഫ്തീരിയ, ടെറ്റനസ് പോലെ രോഗങ്ങൾക്കെതിരായ പതിവ് പ്രതിരോധ കുത്തിവെപ്പുകളാണ് കുട്ടികൾക്ക് ലഭിക്കാതെ പോയത്.കോവിഡ് രോഗികളുടെ ആധിക്യത്തെ തുടർന്ന് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ താളംതെറ്റിയതടക്കം പ്രശ്നങ്ങളാണ് ഇതിന് കാരണമായതെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.