കണ്ഠപുരം: പണയിൽ നിന്ന് സന്ധ്യക്കു ശേഷം ചെങ്കൽ കയറ്റിപ്പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വയക്കരയിലെ മഞ്ചക്കണ്ടി രൂപേഷിനെ (34) ആക്രമിച്ച കേസിലാണ് വയക്കരയിലെ ലോറി ഡ്രൈവർ പാമ്പൂർ വീട്ടിൽ എം.പി. അരുൺ കുമാറിനെ (35) ശ്രീകണ്ഠപുരം എസ്.ഐ എ.വി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് രാത്രി 8.30ഓടെയാണ് കേസിനാസ്പദമായ സംഭവം.
രാത്രി കല്ല് കടത്തുന്നത് ചോദിച്ചപ്പോൾ അരുൺകുമാർ വടികൊണ്ട് കൈക്കും തലക്കും അടിക്കുകയും തോളെല്ല് പൊട്ടിക്കുകയും ചെയ്തുവെന്നും കൂടെയുണ്ടായിരുന്ന രാജൻ, ലോറി കാലിൽ കയറ്റി പരിക്കേൽപിച്ചെന്നുമാണ് രൂപേഷിെൻറ പരാതി. ഇയാൾ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാം പ്രതി രാജൻ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ അരുൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.