• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജീൻസ് ധരിക്കുന്നതിനെ ചൊല്ലി തർക്കം ; ഭർത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയിൽ

by Web Desk 06 - News Kerala 24
July 19, 2022 : 4:18 pm
in India, News
Reading Time: 1 min read
0
A A
0
ജീൻസ് ധരിക്കുന്നതിനെ ചൊല്ലി തർക്കം ; ഭർത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയിൽ

ജംതാര : തിങ്കളാഴ്ച ഝാർഖണ്ഡിലെ ജംതാര ജില്ലയിൽ ഒരു പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ ഭർത്താവിന്റെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പെൺകുട്ടിയെ കസ്റ്റഡിൽ എടുത്തത്. ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ പെൺകുട്ടി കൊലപ്പെടുത്തിയെന്നാണ് വീട്ടുകാരുടെ പരാതി.

ജംതാര സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ആനന്ദ് ജ്യോതി മിൻസ് പറയുന്നത് അവളുടെ ഭർത്താവ് ജൂലൈ പതിനാറിനാണ് മരിച്ചത് എന്നാണ്. യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് യുവാവ് മരിച്ചത് എന്നും പൊലീസ് പറയുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഗോപാൽപൂർ ഗ്രാമത്തിൽ എത്തിയ പൊലീസ് സംഘം പതിനേഴുകാരിയായ പുഷ്പ ഹെംബ്രാമിനെ കസ്റ്റഡിയിലെടുത്തു.

നാലുമാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഭർത്താവിന് അവൾ ജീൻസ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. ജൂലൈ 12 -ന് ഒരു മേളയിൽ പങ്കെടുത്ത് തിരികെ എത്തിയതായിരുന്നു പുഷ്പ. അപ്പോൾ അവൾ ഒരു ജീൻസാണ് ധരിച്ചിരുന്നത്. അത് കണ്ടതോടെ ഭർത്താവ് ആന്ദോളൻ ടുഡുവിന് ദേഷ്യം വന്നു. വിവാഹിതരായ സ്ത്രീകൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് അവൻ ദേഷ്യപ്പെട്ടു.

തർക്കം രൂക്ഷമായപ്പോൾ ദമ്പതികൾ വീട് വിട്ട് പുറത്തിറങ്ങി. ടുഡു മദ്യപിച്ചിട്ടുണ്ടായിരുന്നു. റിപ്പോർട്ടുകളനുസരിച്ച് അയാൾ കുറ്റിക്കാട്ടിലും മുളങ്കാട്ടിലും വീണ് പരിക്കേറ്റിരുന്നു എന്ന് പറയുന്നു. എന്നാൽ, അതിന് ശേഷം ഇരുവരും മുറിയിലേക്ക് തന്നെ തിരികെ എത്തി. പക്ഷേ, പിറ്റേ ദിവസം മുതൽ ടുഡുവിന്റെ ആരോ​ഗ്യനില വഷളായി. ഇതേ തുടർന്ന് ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും മറ്റ് ആശുപത്രിയിലും എത്തിച്ചു.

എന്നാൽ, ജൂലൈ പതിനാറിന് ടുഡു മരണപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടുകാർ ജംതാര പൊലീസിൽ പുഷ്പയ്ക്കെതിരെ പരാതി നൽകി. പൊലീസ് ​ഗ്രാമത്തിലെത്തുകയും അയൽവാസികളോടും മറ്റുമായി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ടുഡുവിനെ പുഷ്പ മുറിവേൽപ്പിച്ചു എന്ന് പറയുന്നുണ്ട് എങ്കിലും അതിന് തെളിവുകളൊന്നും ലഭിച്ചില്ല എന്ന് മിൻസ് പറയുന്നു.കത്തിയും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണ് എന്നും എന്നാലേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീ ശക്തി SS- 322 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

Next Post

തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം

തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം

ഗർഭിണിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി ;  ബിജെപി എംഎൽഎയുടെ മുൻജാമ്യാപേക്ഷ തള്ളി

ഗർഭിണിയെ ബലാത്സം​ഗം ചെയ്തെന്ന് പരാതി ; ബിജെപി എംഎൽഎയുടെ മുൻജാമ്യാപേക്ഷ തള്ളി

രാജ്യത്തിന്‍റെ അഭിമാനം, പി ടി ഉഷ സുപ്രധാന ചുമതയേറ്റെടുക്കാന്‍ ദില്ലിയില്‍; ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച

രാജ്യത്തിന്‍റെ അഭിമാനം, പി ടി ഉഷ സുപ്രധാന ചുമതയേറ്റെടുക്കാന്‍ ദില്ലിയില്‍; ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച

അവശ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

അവശ്യവസ്തുക്കൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയ നടപടി പുനഃപരിശോധിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ശബരീനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ്; കോടതിയിൽ ഹാജരാക്കി; വൻ സുരക്ഷ

ശബരീനാഥനെ കസ്റ്റഡിയിൽ വിടണമെന്ന് പൊലീസ്; കോടതിയിൽ ഹാജരാക്കി; വൻ സുരക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021