• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിണറായി വിജയന് ദില്ലിയിലും ഇനി പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ ; ദില്ലിയില്‍ വീടുള്ള ഗവര്‍ണര്‍ക്കും പുതിയ വാഹനം

by Web Desk 06 - News Kerala 24
July 19, 2022 : 1:25 pm
0
A A
0
പിണറായി വിജയന് ദില്ലിയിലും ഇനി പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ ; ദില്ലിയില്‍ വീടുള്ള ഗവര്‍ണര്‍ക്കും പുതിയ വാഹനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ വാഹനങ്ങള്‍ മാറ്റി വീണ്ടും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനം വലിയ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി കിയ കാര്‍ണിവലും  എസ്കോർട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം.  ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വല്ലപ്പോഴുമുള്ള ദില്ലി യാത്രയിലും പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ തന്നെ കൂടെയുണ്ടാവും.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വെള്ള ഇന്നോവ ക്രിസ്റ്റയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം. എന്നാല്‍ വൈകാതെ തന്നെ സുരക്ഷാ കാരണത്താല്‍ അത് മാറ്റി പകരം കറുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങി. പിന്നീടതും മാറ്റി കിയ കാര്‍ണിവല്‍ വാങ്ങാന്‍ ഉത്തരവിറക്കി. നാല് വാഹനങ്ങള്‍ക്കായി 89 ലക്ഷം രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ മാസമായിരുന്നു ഉത്തരവ് ഇറങ്ങിയത്. കിയ കാര്‍ണിവല്‍ മുഖ്യമന്ത്രിയുടെ ഉപയോഗത്തിന്. ബാക്കി മൂന്ന് കാറുകള്‍ സുരക്ഷയ്ക്ക്. ഇതിനെല്ലാം പുറമെയാണ് വല്ലപ്പോഴും പോകുന്ന ദില്ലി യാത്രയില്‍ ഉപയോഗിക്കാന്‍ പുതുപുത്തന്‍ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്.

മുഖ്യമന്ത്രിക്ക് മാത്രമല്ല, ഗവര്‍ണര്‍ക്കും ദില്ലിയിലെ യാത്രയ്ക്ക് വാഹനം പുതിയത് തന്നെ. നാല് മാസം മുമ്പാണ് 85 ലക്ഷം മുടക്കി ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് വാങ്ങാന്‍ ഉത്തരവിറക്കിയത്. ദില്ലിയില്‍ വീടുള്ള ഗവര്‍ണര്‍ക്കും ഇനി ദില്ലി യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ പുത്തന്‍ ഇന്നോവ ക്രിസ്റ്റ വരും എന്ന് ചുരുക്കം.   ആദ്യം വാങ്ങിയ വെള്ള ഇന്നോവ ക്രിസ്റ്റ, പിന്നാലെ വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ, അതിന് ശേഷം വാങ്ങാന്‍ തീരുമാനിച്ച കിയ കാര്‍ണിവല്‍ അടക്കം നാല് വാഹനങ്ങള്‍ ആണ് അടുത്തിടെ മുഖ്യമന്ത്രിക്കായി വാങ്ങിയത്. ഇപ്പോഴിതാ ദില്ലിയിലും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങുന്നത്.  സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കാര്‍ ആഡംബര വാഹനങ്ങള്‍ വീണ്ടും വീണ്ടും  വാങ്ങിക്കൂട്ടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് പട്ടാമ്പി പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Next Post

ഇ പി ജയരാജന്‍റെ യാത്രാവിലക്ക് ; പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി : എ എ റഹീം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുരളീധരന്‍ വർഗീയതയുടെ ബ്രാൻഡ് അംബാസഡറായി ; വിഷയം പാര്‍ലമെന്‍റിലേക്ക്, ഉന്നയിക്കുമെന്ന് എ എ റഹീം എംപി

ഇ പി ജയരാജന്‍റെ യാത്രാവിലക്ക് ; പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി : എ എ റഹീം

ടാക്സി ഡ്രൈവറാകാന്‍ മോഹിക്കുന്ന സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഈ സർക്കാർ

ടാക്സി ഡ്രൈവറാകാന്‍ മോഹിക്കുന്ന സ്ത്രീകൾക്ക് സന്തോഷവാർത്തയുമായി ഈ സർക്കാർ

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ് ; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ് ; പി സി ജോർജിന് മുൻകൂർ ജാമ്യം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ബഫര്‍ സോണിൽ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിൻ്റെ കെടുകാര്യസ്ഥത കാരണമെന്ന് വിഡി സതീശൻ

ശബരിനാഥന്‍റെ അറസ്റ്റ് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമെന്ന് വി ഡി സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In