കാഞ്ഞങ്ങാട്: മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ചു. തായന്നൂർ ചെരളത്തെ സി.വി. ഗനീഷ് (30) ആണ് തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ പാളത്തിൽ വീണു മരിച്ചത്. നേരത്തെ മുംബൈയിൽ വെൽഡിങ് ജോലിചെയ്യുകയായിരുന്ന ഗനീഷ് കോവിഡിനെ തുടർന്ന് നാട്ടിൽ എത്തിയതായിരുന്നു. തിരിച്ച് പോകുന്നതിനിടെ ട്രെയിനിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പരേതനായ ഗോപാലന്റെയും ചാപ്പയിൽ നന്ദിനിയുടെ മകനാണ്. ഭാര്യ: ആരതി. മകൾ: പെന്നൂസ് (മൂന്ന്). സഹോദരങ്ങൾ: വിനീഷ്, അശ്വിൻ, വിശ്വൻ.