റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ചയും കൊവിഡ് മൂലമുള്ള മരണമൊന്നും റിപ്പോർട്ട് ചെയ്തില്ല. തുടർച്ചയായി രണ്ടാം ദിവസം മരണമില്ലാത്തതോടെ വലിയ ആശ്വാസമാണ് പകരുന്നത്. അതേസമയം പുതുതായി 602 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 432 പേർ സുഖം പ്രാപിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 805,879 ആയി. ആകെ രോഗമുക്തരുടെ എണ്ണം 789,192 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,233 ആണ്. രോഗബാധിതരിൽ 7,454 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 139 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 18,697 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് – 170, ജിദ്ദ – 105, ദമ്മാം – 46, മക്ക – 32, മദീന – 23, അബഹ – 22, ത്വാഇഫ് – 17, ഹുഫൂഫ് – 17, ജീസാൻ – 12, ദഹ്റാൻ – 11, അൽബാഹ – 9, ബുറൈദ – 8, നജ്റാൻ – 6, ഖോബാർ – 6, ഹാഇൽ – 5, ഖമീസ് മുശൈത്ത് – 5, ഉനൈസ – 5, ജുബൈൽ – 5, തബൂക്ക് – 4, ഖത്വീഫ് – 4, ബേയ്ഷ് – 3, യാംബു – 3, അൽറസ് – 3, ബൽജുറൈഷി – 3, ബല്ലസ്മർ – 3, അറാർ – 2, അഫീഫ് – 2, അബൂ അരീഷ് – 2, സറാത് ഉബൈദ – 2, മൻദഖ് – 2, ബീഷ – 2, ഫീഫ – 2, വാദി ദവാസിർ – 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.