തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന് വിമാനത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, ഗൂഡാലോചന നടത്തിയെന്നാരോപിച്ച് കെ എസ് ശബരിനാഥിനെതിരെയും കേസെടുത്തിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് കോടതി നിര്‍ദ്ദേശ പ്രകാരം ഇ പി ജയരാജനെതിരെയും കേസെടുത്തു. ഇപ്പോഴിതാ കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനുമെതിരെ വധശ്രമത്തിന് കെസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈെഫ്ഐ രംഗത്തു വന്നിരിക്കുന്നു. ഡി വൈെഫ്ഐയുടെ പരാതി, ഡിജിപി , തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുകയാണ്