തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സഭയിൽ ആധികാരികമായി പറഞ്ഞതിൽ കുടുതൽ ഒന്നും പറയാനില്ല. തൊണ്ടിമുതൽ തിരിമറിക്കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും ആന്റണി രാജു പറഞ്ഞു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ വേളയില്‍ ആന്റണി രാജു വെല്ലുവിളിച്ചെന്ന മൊഴിയുടെ വിശദാംശങ്ങള്‍ ഏഷ്യാനെററ് ന്യൂസ് പുറത്തുവിട്ടിരുന്നു. കേസിലെ തൊണ്ടി മുതൽ ആന്റണി രാജുവിന് കൊടുത്ത ദിവസം താൻ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുൻ ക്ലർക്ക് ജോസും വ്യക്തമാക്കിയരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ ഇന്ന് ആന്റണി രാജുവിന്റെ പ്രതികരണം തേടിയത്.