• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ കെ രമയ്ക്ക് വധഭീഷണി ; അന്വേഷണം വേണമെന്ന് സുധാകരന്‍

by Web Desk 04 - News Kerala 24
July 22, 2022 : 4:31 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ കെ രമയ്ക്ക് വധഭീഷണി ; അന്വേഷണം വേണമെന്ന് സുധാകരന്‍

തിരുവനന്തപുരം: ആര്‍എംപി നേതാവും വടകര എംഎല്‍എയും സിപിഎമ്മുകാര്‍ മൃഗീയമായി വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ കെ രമയ്‌ക്കെതിരായ വധഭീഷണിയില്‍ വിശദമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും തെറ്റായ ചെയ്തികളെ തുറന്ന് കാട്ടിയതിന്‍റെ പേരിലാണ് കെ കെ രമയ്ക്ക് വധഭീഷണി ഉണ്ടായത്. ടിപി ചന്ദ്രശേഖരനെ വധിച്ചശേഷവും കെ കെ രമയെ മാനസികമായി തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനുമാണ് സിപിഎം തുടരെ ശ്രമിച്ചത്.

നിയമസഭയില്‍ കെ കെ രമയുടെ സാന്നിധ്യം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് മുഖ്യമന്ത്രിയാണ്. അത് പലപ്പോഴും അദ്ദേഹത്തിന്റെ സമനില തെറ്റിച്ചു. കെ കെ രമയുടെ ജീവന് സംരക്ഷണം ഒരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലീസിനുണ്ട്. അതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ കടമ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം നേതാക്കള്‍ കെ കെ രമയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും കരുതിക്കൂട്ടിയുള്ളതാണെന്നും ഇതോടെ വ്യക്തമായി. എളമരം കരീം എംപിയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും മുന്‍ മന്ത്രി എംഎം മണിയും കെ കെ രമയെ പരസ്യമായി അധിക്ഷേപിക്കുകയും രമയുടെ ദുരവസ്ഥയെ പരിഹസിക്കുകയും ചെയ്തിരുന്നു. സിപിഎം നടപ്പാക്കിയ രമയുടെ വൈധവ്യത്തെ പരിഹസിച്ച നേതാക്കളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന  നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

കോണ്‍ഗ്രസിന്റെയും യുഡിഎഫ് നേതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് എം എം മണി കെ കെ രമയ്‌ക്കെതിരായ പരാമര്‍ശം പിന്‍വലിച്ചെങ്കിലും ഒടുങ്ങാത്ത പക മനസില്‍ സൂക്ഷിക്കുന്നവരാണ് സിപിഎമ്മുകാര്‍. ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കെ കെ രമയ്‌ക്കെതിരായ നിലവിലെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കണം.ടിപിയെ വധിക്കാന്‍ ഉത്തരവ് നല്‍കിയ സിപിഎം ഉന്നതര്‍ ഇപ്പോഴും പുറത്തുവിലസുകയാണ്. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള വധഭീഷണി കത്തിലെ ഉള്ളടക്കം വായിക്കുമ്പോള്‍ തന്നെ അതിന്‍റെ പ്രഭവകേന്ദ്രം വ്യക്തമാണ്. സിപിഎം ക്രിമിനലുകള്‍ ടി പി ചന്ദ്രശേഖരനെ വധിച്ചശേഷം ആ കൊലപാതകം വര്‍ഗീയ പാര്‍ട്ടികളാണ് നടത്തിയതെന്ന് ആരോപിച്ച് കേസ് വഴിതിരിക്കാന്‍ ശ്രമിച്ച പാര്‍ട്ടി സെക്രട്ടറിയാണ് ഇന്നത്തെ മുഖ്യമന്ത്രി.ടിപിയുടെ മരണശേഷവും ആ ആത്മാവിനെ കുലംകുത്തിയെന്ന് വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി എന്തും ചെയ്യുന്ന മനോനിലയിലേക്ക് അധപതിച്ചു. ടിപിയുടെ ഘാതകരെ കണ്ണിലെ കൃഷ്ണമണിപോലെ തീറ്റിപോറ്റുന്ന സിപിഎമ്മിന്റെ അടുത്ത ലക്ഷ്യം കെ കെ രമയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുയെന്നും സുധാകരന്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജലീൽ ശ്രമിച്ചത് യുഎഇ ഭരണാധികാരികളെ സുഖിപ്പിക്കാൻ, താനുമായുള്ള സൗഹൃദം അതിനുപയോഗിച്ചു : സ്വപ്ന സുരേഷ്

Next Post

തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല; മഞ്ജു സാക്ഷി: ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല; മഞ്ജു സാക്ഷി: ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം

തെളിവില്ല, കാവ്യയെ പ്രതി ചേര്‍ത്തില്ല; മഞ്ജു സാക്ഷി: ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം

70 ലക്ഷം ഈ നമ്പറിന് ; നിർമൽ NR 286 ലോട്ടറി ഫലം പ്രഖ്യാപിച്ചു

70 ലക്ഷം ഈ നമ്പറിന് ; നിർമൽ NR 286 ലോട്ടറി ഫലം പ്രഖ്യാപിച്ചു

മേയർമാർക്കും നഗരസഭാ അധ്യക്ഷന്മാർക്കും ഔദ്യോഗിക ഫോൺനമ്പർ

ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റുള്ളവരുമായി പങ്കുവെയ്‍ക്കരുത് ; ഒമാനില്‍ മുന്നറിയിപ്പുമായി അധികൃതര്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന വിദ്യാർത്ഥിനി അർദ്ധരാത്രി പുഴയിൽ ചാടി ജീവനൊടുക്കി

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

മരണപ്പെട്ടയാളുടെ പേരില്‍ ബാര്‍ ലൈസന്‍സ് പുതുക്കി ; കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾക്കെതിരെ പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021