കണ്ണൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബെറിഞ്ഞ കേസിൽ രണ്ടു പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ പയ്യന്നൂർ കാറമേൽ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ മാസം 12ന് പുലർച്ചെ ഒന്നരയോടെയാണ് ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായത്. ബോംബേറിൽ ഓഫിസിന്റെ ജനൽച്ചില്ലുകളും കസേരകളും തകർന്നിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചിരുന്നു.