കൊല്ലം: കൊല്ലം കൊട്ടാരക്കര കുളക്കടയിൽ വാഹനാപകടത്തിൽ മാതാപിതാക്കളും മൂന്ന് വയസുകാരിയായ മകളും മരിച്ച സംഭവത്തില്‍ യുവാവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്. അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്ന യുവാവിനെതിരെയാണ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരിക്കുന്നത്. അടൂർ ഏനാത്ത് സ്വദേശി അരവിന്ദ് സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ബിനീഷ് ഭാര്യ മഞ്ചു, മകള്‍ ശ്രീക്കുട്ടി എന്നിവർ ജൂലൈ അഞ്ചിനാണ് മരിച്ചത്.