• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡബ്യു ഡബ്യു ഇ ഭീമൻ

by Web Desk 06 - News Kerala 24
July 23, 2022 : 2:17 pm
in News, World
Reading Time: 1 min read
0
A A
0
താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡബ്യു ഡബ്യു ഇ ഭീമൻ

കണക്ടികട്: ലോകത്ത് ഏറ്റവുമധികം കാഴ്ചക്കാരുള്ള റെസ്‌ലിംഗ് വിനോദ പരിപാടികള്‍ ഒരുക്കുന്ന വേള്‍ഡ് റസ്‌ലിംഗ് എന്‍റര്‍ടെയിന്‍മെന്‍റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിന്‍സ് മക്മഹന്‍ വിരമിച്ചു. ലൈംഗികമായി ചൂഷണം ചെയ്തുവെന്ന താരങ്ങളുടെ ആരോപണത്തിന് പിന്നാലെയാണ് റെസ്‌ലിംഗ് സംഘാടകരിലെ ഇതിഹാസമായി കണക്കാക്കുന്ന വിന്‍സ് മക്മഹന്‍റെ അപ്രതീക്ഷിത വിരമിക്കല്‍. ഇതോടെ മക്‌മഹന്‍റെ മകള്‍ സ്റ്റെഫാനി മക്‌മഹനും നിക്ക് ഖാനും കമ്പനിയുടെ സാരഥ്യം ഏറ്റെടുക്കും.

പ്രായം 77 ആയെന്നും ഇനി പടിയിറങ്ങുകയാണെന്നും ഇത്രയും കാലം നല്‍കിയ പിന്തുണക്ക് ആരാധകരോട് നന്ദി അറിയിക്കുന്നുവെന്നും മക്‌മഹന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ റെസ്‌ലിംഗ് എന്‍റര്‍ടയിന്‍മെന്‍റ് കമ്പനിയാണ് വേള്‍ഡ് റെസ്‌ലിംഗ് എന്‍റര്‍ടെയിന്‍മെന്‍റ്. ജൂണിലാണ് മക്‌മഹന്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരാപണവുമായി നാലു താരങ്ങള്‍ രംഗത്തെത്തിയത്. തുടര്‍ന്ന്, തനിക്കെതിരായ കേസുകള്‍ ഒത്തു തീര്‍ക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം നാല് റെസ്‌ലിംഗ് വനിതാ താരങ്ങള്‍ക്കുമായി 12 മില്യന്‍ ഡോളര്‍ (95 കോടി രൂപ) നല്‍കിയതായി വോള്‍സ്ട്രീറ്റ് ജേണല്‍ ജൂണില്‍ റിപ്പോര്‍ട്ട് ചെയ്തു.

മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനായി ഇയാള്‍ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് നാല് താരങ്ങള്‍ ആരോപിച്ചത്. മക്മഹന്‍ തന്നെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണവുമായി ഒരു പ്രമുഖ റെസ്‌ലിംഗ് താരമാണ് ആദ്യം രംഗത്തെത്തിയത്. ഇയാള്‍ പലവട്ടം തന്നെക്കൊണ്ട് ഓറല്‍ സെക്‌സ് ചെയ്യിക്കുകയും നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. താന്‍ വിസമ്മതിക്കുന്ന ഘട്ടം വന്നപ്പോള്‍ മത്സരങ്ങളില്‍നിന്ന് തന്നെ ഒഴിവാക്കുകയും കരാര്‍ പുതുക്കാതെ മാറ്റിനിര്‍ത്തുകയും ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ മറ്റ് മൂന്ന് വനിതാ റെസ്‌ലിംഗ് താരങ്ങള്‍ കൂടി മക്‌മഹനെതിരെ പരാതിയുമായി രംഗത്തെത്തി. മക്മഹന്‍ തങ്ങളെയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് ഇവര്‍ ആരോപിച്ചത്. പരിപാടികളില്‍ ഇടം നല്‍കുന്നതിന് പകരം സെക്‌സ് ആണ് ഇയാള്‍ ആവശ്യപ്പെട്ടത് എന്നാണ് ഇവര്‍ പരാതി നല്‍കിയത്. പല തവണ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നും ഇവര്‍ പരാതി നല്‍കിയിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ മുറിയിലേക്ക് കൊണ്ടുപോയി ഓറല്‍ സെക്‌സ് ചെയ്യിക്കുകയാണ് ഇയാളുടെ പതിവെന്നും അവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന്, കമ്പനി ബോര്‍ഡ് ചേര്‍ന്ന് മക്മഹനെതിരായ അന്വേഷണം ആരംഭിക്കുകയും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. സിനിമ, സ്‌പോര്‍ട്സ് പരിപാടികള്‍ അടക്കം അനേകം മേഖലകളില്‍ വമ്പന്‍ മുതല്‍മുടക്ക് നടത്തിയ കമ്പനിയുടെ മേധാവി പല ഇടങ്ങളിലും സമാനമായ രീതിയില്‍ ലൈംഗിക ചൂഷണം നടത്തിയതായും കണ്ടെത്തി. ഇതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുമ്പ് മക്മഹന്‍ കമ്പനിയുടെ സി ഇ ഒ സ്ഥാനത്തുനിന്നും പടിയിറങ്ങിയിരുന്നു.അതിനിടെയാണ്, വന്‍തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ വാര്‍ത്ത പുറത്തുവിട്ടത്. പരാതിക്കാരായ വനിതാ താരങ്ങളും ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, കേസ് നടപടികളില്‍നിന്ന് തങ്ങള്‍ പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിക്കുകയും ചെയ്തു. വിവാദങ്ങളെ തുടര്‍ന്ന്, കമ്പനിയുടെ ഓഹരികള്‍ക്ക് വന്‍ വിലിയിടിവ് നേരിട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടയില്‍ നിന്ന് വാങ്ങുന്ന മുളകുപൊടിയില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനൊരു വഴി

Next Post

നെഞ്ചുവേദന വന്നിട്ടും അവഗണിച്ചു , സഹായിച്ചവരെ തടഞ്ഞു ; കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം : ക്രൈംബ്രാഞ്ച് അന്വേഷിക്കും, ആ‍‌ർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടം

നെഞ്ചുവേദന വന്നിട്ടും അവഗണിച്ചു , സഹായിച്ചവരെ തടഞ്ഞു ; കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

സംരക്ഷണഭിത്തിയില്ലാതെ പൊതുകുളം ; നാല് വയസുകാരി കാൽവഴുതി വീണ് മരിച്ചു

സംരക്ഷണഭിത്തിയില്ലാതെ പൊതുകുളം ; നാല് വയസുകാരി കാൽവഴുതി വീണ് മരിച്ചു

തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മകൻ വെടിവെച്ച് കൊന്നു ; ഹോട്ടൽ എഴുതി നൽകാൻ വിസമ്മതിച്ചതിന്

എറണാകുളം – കായംകുളം പാസഞ്ചർ വീണ്ടും ഒടിത്തുടങ്ങുന്നു

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

മുന്നണിയിലെ നേട്ടങ്ങളും കോട്ടങ്ങളും കക്ഷികൾ വീതിച്ചെടുക്കണം : കാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021