• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും; കുടുംബശ്രീ മുഖേന പതാക നിർമിക്കും

by Web Desk 04 - News Kerala 24
July 23, 2022 : 4:57 pm
0
A A
0
വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയർത്തും; കുടുംബശ്രീ മുഖേന പതാക നിർമിക്കും

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിനു സംസ്ഥാനത്തെ മുഴുവൻ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ നടത്താൻ മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. കുടുംബശ്രീ മുഖേന ദേശീയപതാക നിർമിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉൽപാദനത്തിൽ ഉപയോഗപ്പെടുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകി. യോഗത്തിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

പരമാവധി സ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തും. ഓഗസ്റ്റ് 13 മുതൽ 15 വരെ ദേശീയ പതാക ഉയർത്തണം. 13ന് പതാക ഉയർത്തി 15 വരെ നിലനിർത്താവുന്നതാണ്. ഇക്കാലയളവിൽ രാത്രികാലങ്ങളിൽ പതാക താഴ്ത്തേണ്ടതില്ലെന്നു ഫ്ലാഗ് കോഡിൽ മാറ്റം വരുത്തിയിട്ടുണ്ട്.സ്കൂൾ വിദ്യാർഥികൾ മുഖേനയാണ് പ്രധാനമായും പതാകകൾ വിതരണം ചെയ്യുക. സ്കൂൾ കുട്ടികൾ ഇല്ലാത്ത വീടുകളിൽ പതാക ഉയർത്താനാവശ്യമായ ക്രമീകരണങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണം. അത്തരം വീടുകളുടെ എണ്ണമെടുത്ത് തദ്ദേശസ്ഥാപനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കണം. പതാകകളുടെ ഉത്പാദനം കുടുംബശ്രീ ആരംഭിച്ചു. ഓഗസ്റ്റ് 12നുള്ളിൽ പതാകകൾ സ്കൂളിലും സ്ഥാപനങ്ങളിലും എത്തിക്കണമെന്നു മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുകളിലും പൊതുസ്ഥലങ്ങളിലും ഗ്രന്ഥശാലകളിലും മറ്റും പതാക ഉയർത്തുന്നതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഗ്രന്ഥശാലകളിലും ക്ലബ്ബുകളിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ ആസൂത്രണം ചെയ്യണം.

15ന് സ്കൂളുകളിൽ പതാക ഉയർത്തിയശേഷം ചെറിയ ദൂരത്തിൽ ഘോഷയാത്ര നടത്തണം. മുഴുവൻ ജീവനക്കാരും ഓഫിസിലെത്തി പതാക ഉയർത്തൽ ചടങ്ങിൽ പങ്കാളികളാവണം. ഘോഷയാത്രയുമാകാം. എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഘോഷയാത്ര ആലോചിക്കണം. സ്കൂളുകളിലും സ്ഥാപനങ്ങളിലും ഓഗസ്റ്റ് 10നുള്ളിൽ ബാനറുകൾ കെട്ടണം. പ്രധാന സ്വാതന്ത്ര്യസമര കേന്ദ്രങ്ങളിൽ 13 മുതൽ ഔദ്യോഗിക പരിപാടികൾ നടത്തണം. കുട്ടികളെ സ്വാതന്ത്ര്യസമര കേന്ദ്രങ്ങൾ സന്ദർശിപ്പിക്കണം. സ്വാതന്ത്ര്യത്തിലെ തിളക്കമാർന്ന മുഹൂർത്തങ്ങൾ ഉൾപ്പെടുത്തി ബുക്‌ലെറ്റ് വിതരണം ചെയ്യണം.

കോവിഡ് വാക്സീൻ മൂന്നാം ഘട്ടം ഉടൻ പൂർത്തീകരിക്കണം. കുട്ടികൾക്കു വാക്സീൻ നൽകുന്നത് ഊർജിതമാക്കണം. ആരോഗ്യ വകുപ്പ് തയാറാക്കിയ ആക്‌ഷൻ പ്ലാൻ അനുസരിച്ചു വാക്സിനേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാർ ശ്രദ്ധിക്കണം.

ജലജീവൻ മിഷൻ പദ്ധതി 2024 മാർച്ച് മാസത്തോടെ പൂർത്തീകരിക്കാനാവശ്യമായ എല്ലാ സഹായവും ജില്ലാ കലക്ടർമാർ ചെയ്തു കൊടുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹരിക്കാൻ ഇടപെടണം. ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ അവലോകനയോഗം നടത്തി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സമയബന്ധിതമായി പരിഹരിക്കണം. ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കണം. റോഡ് മുറിക്കൽ, വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കൽ തുടങ്ങിയ കാര്യങ്ങളിലൊക്കെ ആവശ്യമായ സഹായം നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അനീതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം’; സ്വപ്ന സുരേഷിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സനൽകുമാർ ശശിധരൻ

Next Post

ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്‍റെ കാലില്‍ ഒടിഞ്ഞ് തറച്ചു, ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്‍റെ കാലില്‍ ഒടിഞ്ഞ് തറച്ചു, ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു

ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചി കുഞ്ഞിന്‍റെ കാലില്‍ ഒടിഞ്ഞ് തറച്ചു, ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

11 വയസ്സുകാരനെ മൃഗീയമായി പീഡിപ്പിച്ചയാൾക്ക് ഇരട്ടജീവപര്യന്തം

‘സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്’, തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍

'സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റരുത്', തടസ ഹര്‍ജിയുമായി എം ശിവശങ്കര്‍

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര പീഡനം, സ്വകാര്യ ഭാഗത്ത് ബിയർ ബോട്ടിൽ കയറ്റി: ഭർത്താവും സുഹൃത്തും അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In