• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊവിഡ് കാലത്ത് ഏറ്റവും മികച്ചത് കേരളമെന്ന് ലോകം അനുഭവിച്ചറിഞ്ഞു : മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
July 23, 2022 : 6:37 pm
0
A A
0
കൊവിഡ് കാലത്ത് ഏറ്റവും മികച്ചത് കേരളമെന്ന് ലോകം അനുഭവിച്ചറിഞ്ഞു : മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളമാണ് ഏറ്റവും മികച്ചത് എന്ന അനുഭവമാണ് കൊവിഡ് കാലത്ത് ലോകത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൻറിലേറ്റർ സൗകര്യമില്ലാത്ത സ്ഥിതി സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയെ മാറ്റി വേറെ ആളെ കിടത്തുന്ന സാഹചര്യം മറ്റിടങ്ങളിൽ ഉണ്ടായി. പ്രായമായവരെ ചികിത്സിക്കേണ്ടെന്ന നിലപാട് വരെ ചിലർ എടുത്തു. ഈ ഘട്ടത്തിൽ കേരളത്തിലേക്ക് വരാൻ ലോകമാകെയുള്ള മലയാളികൾ എല്ലാവരും ധൃതി കാണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർദ്രം മിഷനിലൂടെ നമ്മൾ ആർജിച്ചതാണ് ആരോഗ്യരംഗത്തെ മികവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാൻ മാത്രമാണ് ചിലർക്ക് താത്പര്യം. നെഗറ്റീവ് മാത്രം പർവ്വതീകരിക്കാൻ ചിലർ പടച്ചുവിടുന്നു. തെറ്റായ കാര്യം പ്രചരിപ്പിച്ചാൽ ജനങ്ങൾ വിശ്വസിക്കും എന്നാണ് കരുതുന്നത്. എന്നാൽ ജനങ്ങൾ വസ്തുത തിരിച്ചറിഞ്ഞു. തെറ്റായ പ്രചരണത്തെ തുറന്നുകാട്ടാൻ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ഇടപെടൽ ഉണ്ടാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങൽ നഗരൂരിൽ കേരളാ പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. കേരളം നേരിട്ട ദുരന്തങ്ങളിലും കൊവിഡ് മഹാമാരിയിലും ജനങ്ങൾക്കൊപ്പം പോലീസ് നിന്നുവെന്ന് പറഞ്ഞ് മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള പൊലീസിന്റെ ജനവിരുദ്ധ മുഖം ഇപ്പോൾ പൂർണമായും മാറി. മുൻപ് കേരളാ പൊലീസിന് ജനവിരുദ്ധ മുഖമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ജനങ്ങളോട് ഇടപെടുന്നതിൽ എല്ലാം നല്ല മാറ്റങ്ങളുണ്ടായി. ജനങ്ങളോട് പൊലീസ് ഇപ്പോൾ വലിയ തോതിൽ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പ്രതിസന്ധിയിലും ആപത്തിൽ പെടുന്നവരെ സംരക്ഷിക്കാൻ പോലീസ് ഇടപെട്ടു. പ്രളയകാലത്ത് ഇതിന്റെ ഒരുപാട് അനുഭവങ്ങൾ ജനങ്ങൾക്കുണ്ട്. ആളെ എടുത്തു കൊണ്ടുപോകുമ്പോൾ പൊലീസുകാരന്റെ മൊബൈൽ റിങ്ങ് ചെയ്ത സംഭവം ഉണ്ടായി. വീട് വെള്ളത്തിൽ മുങ്ങുന്നു എന്നായിരുന്നു വിളിച്ചയാൾ നൽകിയ ഫോൺ സന്ദേശം. എന്നാൽ താൻ ഏറ്റെടുത്ത കർത്തവ്യം പൊലീസുകാരൻ പൂർത്തീകരിച്ചു.

കൊവിഡ് കാലത്ത് എല്ലാവരും വീട്ടിൽ അടച്ചിരുന്നപ്പോൾ പോലീസ് വെയിലത്തായിരുന്നു. പോലീസിൻറെ ആത്മവിശ്വാസം കൂടി. നല്ല കാര്യങ്ങളുടെ മാതൃകകളായി പോലീസ് മാറി. വലിയ സേനയിലെ ഓരോരുത്തരും ഈ നല്ല രീതിയിലേക്ക് മാറണം. പഴയ കാലത്തെ രീതികൾ നഷ്ടപ്പെട്ട് പോകുന്നതിനോട് യോജിപ്പ് തോന്നാത്ത ചിലർ ഉണ്ട്. അത്തരം ആളുകൾ പഴയ ശീലം വെച്ച് മുന്നോട്ട് പോകുന്നുമുണ്ട്. എല്ലാ നന്മയെയും സർക്കാർ പ്രോത്സാഹിപ്പിക്കും. വ്യത്യസ്ഥമായി സേനയ്ക്ക് അപമാനം വരുത്തി വെക്കുന്നവർക്ക് ഒരു സംരക്ഷണവും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് അസോസിയേഷനും ചില ഉത്തരവാദിത്തങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സംഘടനയാണ് എല്ലാ കാര്യവും തീരുമാനിക്കുക എന്ന കാലം ഉണ്ടായിരുന്നു. അതിൽ ഇന്ന് മാറ്റം വന്നിട്ടുണ്ട്. തെറ്റ് ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ നടപടി വരും. സംഘടനയുടെ ഭാഗമാണ് എല്ലാവരും. അവർ പുതിയ സംസ്കാരം ഉൾക്കൊണ്ട് കൊണ്ട് നീങ്ങണം. ആ സംസ്കാരം എന്താണെന്ന് പറഞ്ഞാൽ വലിയ വാർത്തയാകും. അതുകൊണ്ട് പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേനയ്ക്ക് നിരക്കാത്തത് പോലീസുകാർ ചെയ്യരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപൂർവമായി തെറ്റ് ചെയ്യുന്നുണ്ട്. അത് സംഘടനാ തലത്തിൽ തന്നെ പോലീസ് തിരുത്തണം. ഒരു പോലീസുകാരൻ ചെയ്യുന്ന പ്രവൃത്തി പോലീസിനെ ആകെ ബാധിക്കും. അത് സംഘടന ശ്രദ്ധിക്കണം. ക്രമസമാധാനം തകർന്ന് കാണണം എന്ന് ആഗ്രഹിക്കുന്ന ശക്തികൾ ഇവിടെയുണ്ട്. അത് ഉൾക്കൊള്ളണം. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന ചില ശക്തികൾ വേറെയും ഉണ്ട്. അതിൽ പോലീസ് നല്ല നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.

ഉയർന്ന ഓഫീസർമാരെ ആക്രമിക്കുന്ന സ്ഥിതി വരെ മുൻപുണ്ടായി. ആ പ്രകോപനത്തിലും വീണ് പോയില്ല. ഒരിക്കൽ താൻ എസ്ഐയോട് സംസാരിക്കുമ്പോൾ പിറകിൽ വന്ന് ലാത്തികൊണ്ടടിക്കാൻ ശ്രമിച്ചു. അങ്ങനെയൊരു കാലമല്ല ഇത്. ബോധപൂർവം ചിലർ സംഘർഷം പോലീസിന് നേരെ അഴിച്ചുവിട്ടു. ആ സമയത്ത് പ്രകോപനം തിരിച്ചറിഞ്ഞ് പോലീസ് സമാധാനപരമായി ഇടപെട്ടു. സഹനശക്തി ഒരു ഘടകമായി. ഒരുപാട് പോലീസുകാർ ശാരീരിക ആക്രമണം നേരിട്ടിട്ടുണ്ട്. അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരോട് കർശന നിലപാട് സ്വീകരിച്ച് പോകണം.

ശക്തമായ ഇൻറലിജൻസ് സംവിധാനം രാജ്യത്തുണ്ട്. മഹാരാഷ്ട്രയിലെ ഒരു കൂട്ടം എംഎൽഎ മാരെ അവിടെ നിന്ന് മാറ്റുന്നത് വരെ ഒരു ഇൻറലിജൻസും അത് കണ്ടെത്തിയില്ല. പുതിയ തരം രീതികൾ സ്വീകരിക്കണം എന്നതാണ് ഈ ഉദാഹരണം. ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലീസിൻറെ ഭാഗമാകുന്നുണ്ട്. അതിന് അനുസരിച്ച് പോലീസിൻറെ മുഖവും ശേഷിയും മാറുന്നു. ഈ തലമുറയെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. സൈബർ ആക്രമണങ്ങൾ ഇന്ന് സജീവമായിട്ട് തുടരുകയാണ്. അതിനെ നേരിടാൻ പുതിയ ആളുകളെ നന്നായി പോലീസ് ഉപയോഗിക്കണം. രാജ്യത്ത് തന്നെ മാതൃകയായ സൈബർ പോലീസാണ് നമ്മുടേതെന്നും പിണറായി വിജയൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടൽ കടത്താതെ ഇന്ത്യ സൂക്ഷിക്കുക 80 ശതമാനം അധികം ഗോതമ്പ്

Next Post

‘മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല’; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
‘മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല’; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

'മകള്‍ വിദ്യാര്‍ഥിനി, ബാര്‍ നടത്തുകയല്ല'; അമേഠിയിലേക്ക് മത്സരിക്കാന്‍ വരൂ,രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി: 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ഒമാനില്‍ ബസപകടം; അഞ്ചു മരണം, 14 പേര്‍ക്ക് പരിക്ക്

ഒമാനില്‍ ബസപകടം; അഞ്ചു മരണം, 14 പേര്‍ക്ക് പരിക്ക്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ, രേണു രാജ് എറണാകുളത്തേക്ക്

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ, രേണു രാജ് എറണാകുളത്തേക്ക്

എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് 23 ആം ദിനം, കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് 23 ആം ദിനം, കേസ് ക്രൈംബ്രാഞ്ചിന് വിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In